![Kodiyeri Balakrishnan](/wp-content/uploads/2019/03/kodiyeri-balakrishnan-trivandrum-airport.jpeg)
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടില്‍ തെറ്റില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിശ്വാസികളില്‍ ചിലര്‍ തെറ്റിദ്ധരിക്കപ്പെട്ടു. വിശ്വാസികള്‍ എല്ലാവരും സിപിഎമ്മിനെതിരെ വോട്ട് ചെയ്തിട്ടില്ല. ചിലര്‍ മാത്രമാണ് തെറ്റിദ്ധരിക്കപ്പെട്ടതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
വിശ്വാസികള്‍ പൂര്‍ണ്ണമായും ഇടതുപക്ഷത്തിന് എതിരല്ലെന്നും സര്‍ക്കാര്‍ സ്വീകരിച്ച നിലപാടില്‍ തെറ്റില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
Post Your Comments