തടവുകാര്‍ക്കും ജയില്‍ മോചിതര്‍ക്കും തൊഴില്‍ ഉറപ്പാക്കുമെന്ന് സൗദി ഭരണകൂടം , സൗദിയില്‍ തടവുകാര്‍ക്കും ജയില്‍ മോചിതര്‍ക്കും തൊഴില്‍ നല്‍കുന്ന പദ്ധതി ആരംഭിക്കുന്നു. ഇതിനായി വിവിധ വകുപ്പുകള്‍ തമ്മില്‍ കരാറില്‍ ഒപ്പുവെച്ചു. ബലിമാംസം പ്രയോജനപ്പെടുത്തുന്ന പദ്ധതിയുടെ വിവിധ മേഖലകളിലാണ് നിയമനം നല്‍കുക.
ഇത്തരത്തിൽ എല്ലാ ഹജ്ജ് കാലത്താണ് തടവ് ശിക്ഷ അനുഭവിക്കുന്നവര്‍ക്കും ജയില്‍ മോചിതരായ സ്വദേശികള്‍ക്കും തൊഴില്‍ നല്‍കുക. ഹജ്ജ് സീസണില്‍ തൊഴില്‍ ലഭ്യമാക്കുന്ന പദ്ധതിക്കായുള്ള ആദ്യ കരാറാണിത്. പുണ്ണ്യ സ്ഥലങ്ങളിലെ കശാപ്പുശാലകളില്‍ തൊഴില്‍ ലഭ്യമാക്കുന്നതാണ് പദ്ധതി. മേല്‍നോട്ടം, സാങ്കേതികം തുടങ്ങിയ മേഖലകളിലാണ് നിയമനം.
കൂടാതെ ഇത്തരത്തിൽ ജയില്‍ വകുപ്പും ബലിമാസം പ്രയോജനപ്പെടുത്തുന്ന പദ്ധതി അധികൃതരും ചേര്‍ന്ന് ഇതിനായുള്ള വ്യവസ്ഥകള്‍ തയ്യാറാക്കിയിട്ടുണ്ട്. ഓരോരുത്തരുടേയും യോഗ്യതകള്‍ക്കനുസരിച്ചുള്ള തൊഴിലുകളിലാണ് നിയമിക്കുക. തടവുകാരുടെ കഴിവുകളും പരിചയവും ഉപയോഗപ്പെടുത്തുന്നതിനും തൊഴില്‍ വിപണിയില്‍ പ്രവേശിപ്പിക്കാന്‍ അവരെ പ്രോത്സാഹിപ്പുന്നതിനും വേണ്ടിയാണിത്. പദ്ധതി ഈ വര്‍ഷം മുതല്‍ നടപ്പിലാക്കും.
Post Your Comments