ന്യൂ ഡൽഹി : ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷവും കുറഞ്ഞ ഭൂരിപക്ഷവും ബിജെപി സ്ഥാനാർത്ഥികൾക്ക് തന്നെയായിരുന്നു. 6.89 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം സ്വന്തമാക്കിയ ചന്ദ്രകാന്ത് രഘുനാഥ് പാട്ടീലാണ് ഈ പൊതുതെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചത്. ഗുജറാത്തിലെ നവ്സാരി സീറ്റിലാണ് സി.ആര്. പാട്ടീല്‍ തിളങ്ങുന്ന പ്രകടനം കാഴ്ചവച്ചത്. ആകെ കിട്ടിയ വോട്ട് 9,72,739.
രാജ്യ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിനു അടുത്തെത്താനും ഇദ്ദേഹത്തിന് സാധിച്ചു. കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടേയുടെ മരണത്തിനു പിന്നാലെ ഉപതെരഞ്ഞെടുപ്പില്‍ മകള്‍ പ്രീതം മുണ്ടെ നേടിയ 6.96 ആണ് ഇത് വരെയുള്ള ഏറ്റവും ഉയർന്ന ഭൂരിപക്ഷം. 2014 -ല്‍ മഹാരാഷ്ട്രയിലെ ബീഡിലായിരുന്നു പ്രീതമിന്റെ ചരിത്രവിജയം.
സി.ആര്. പാട്ടീലിനെക്കൂടാതെ സഞ്ജയ് ഭാട്ട്യ, കൃഷന്‍പാല്‍, സുബാഷ് ചന്ദ്ര മഹേറിയ എന്നിവരും ആറു ലക്ഷത്തിനു മുകളില്‍ ഭൂരിപക്ഷം പിടിച്ചു. എല്ലാവരും ബിജെപിക്കാരാണ്. പന്ത്രണ്ടോളം സ്ഥാനാര്‍ഥികളാണ് അഞ്ചു ലക്ഷത്തിനു മേല്‍ ഭൂരിപക്ഷം എത്തിച്ചത്. ബിജെപി അധ്യക്ഷൻ അമിത് ഷായും ഇതിൽ ഉൾപ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി വാരാണസിയില്‍ സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ഥി ശാലിനി യാദവിനെ 4.79 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തോൽപ്പിച്ചത്. .
ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷവും ബി.ജെ.പി. സ്ഥാനാര്‍ഥിക്കാണ്. ഉത്തര്‍പ്രദേശിലെ മച്ച്ലിശഹര്‍ സീറ്റില്‍ മല്‍സരിച്ച ഭോലാനാഥ് 181 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.
Post Your Comments