KeralaLatest NewsElection News

മുഖ്യമന്ത്രിക്ക് പിന്തുണയുമായി കാനം രാജേന്ദ്രൻ

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണി നേരിട്ട പരാജയത്തിന്‍റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്‌ക്കേണ്ടതില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എൽഡിഎഫിൽ ആഭ്യന്തര പ്രശ്നങ്ങളില്ലെന്നും മുഖ്യമന്ത്രി രാജി വെക്കേണ്ട സാഹചര്യവുമൊന്നും നിലനിൽക്കുന്നില്ലെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു. 2004 ൽ എ കെ ആന്‍റണി രാജി വച്ചത് യുഡിഎഫിനുള്ളിലെ ആഭ്യന്തര പ്രശ്നം കൊണ്ടാണെന്നും കാനം കൂട്ടിച്ചേർത്തു.

നേരത്തെ തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം ആദ്യമായി മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടില്ലെന്നും ഇടതുമുന്നണിക്കെതിരെ ഉണ്ടായ ജനവിധിക്ക് കാരണം അതല്ലെന്നും പ്രതികരിച്ചു. വിശ്വാസപരമായ കാര്യങ്ങളിൽ ചില ആളുകൾ തെറ്റിദ്ധാരണ പരത്തിയിട്ടുണ്ട്. അത് സംബന്ധിച്ച് വിശദമായ പരിശോധന പാർട്ടി നടത്തും. ഇത് സർക്കാരിനെതിരായ ജനവിധിയല്ലെന്നും ഈ തെരഞ്ഞെടുപ്പ് ഫലത്തിൻറെ പേരിൽ തന്‍റെ ശൈലി മാറ്റാനോ രാജി വയ്ക്കാനോ ഉദ്ദേശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

”ഈ ഫലം സിപിഎമ്മിന്‍റെ ബഹുജന പിന്തുണയ്ക്ക് ഭീഷണിയായിട്ട് കാണുന്നില്ല. സർക്കാരിൽ ജനങ്ങൾക്ക് വിശ്വാസമില്ലാതെയായിട്ടുമില്ല. എൻഎസ്എസ് സമദൂര സിദ്ധാന്തം പാലിച്ചിട്ടുണ്ട് എന്ന് തന്നെയാണ് കാണുന്നത്. തെരഞ്ഞെടുപ്പ് ഫലം പ്രാദേശിക കമ്മിറ്റികൾ മുതൽ സംസ്ഥാനസമിതി വരെ പരിശോധിക്കും. അതിന് ശേഷം കൂടുതൽ പറയാം” മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button