
ആലപ്പുഴ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ.എം ആരിഫിന്റെ വിജയത്തില്‍ പ്രതികരണമറിയിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആരിഫിന്റെ വിജയം കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തോടുള്ള തന്റെ സമുദായത്തിന്റെ പ്രതികാരമാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ആലപ്പുഴയിലെ കോണ്‍ഗ്രസ് നേതൃത്വം സമുദായത്തെ ആക്ഷേപിക്കുന്നുവെന്ന് വെള്ളാപ്പള്ളി ആരോപിച്ചിരുന്നു. അതേസമയം ഇടതു പക്ഷത്തിനും പിന്നോക്ക ആഭിമുഖ്യം നഷ്ടപ്പെട്ടെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി.
സംസ്ഥാനത്തെ 20 ലോക്‌സഭ സീറ്റില്‍ 19-ഉം യുഡിഎഫ് തൂത്തുവാരിയപ്പോള്‍ ആലപ്പുഴയില്‍ മാത്രമാണ് എല്‍ഡിഎഫിന് വിജയിക്കാനായത്. ആരിഫ് പരാജയപ്പെട്ടാല്‍ തല മൊട്ടയടിക്കുമെന്ന് തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് വെള്ളാപ്പള്ള പറഞ്ഞിരു്ന്നു. എന്നാല്‍ ആരിഫ് ജയിച്ചതോടെ വെള്ളാപ്പള്ളിക്ക് അത് ചെയ്യേണ്ടി വന്നില്ല.
അതേസമയം വയനാട്ടിലെ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായ തുഷാര്‍ വെള്ളാപ്പള്ളിക്ക് മാവേലിക്കരയിലെ ബിഡിജെഎസ് സ്ഥാനാര്‍ഥിയേക്കാള്‍ വോട്ട് കുറഞ്ഞതിന് പിന്നില്‍ സംഘടനാ പാളിച്ചകള്‍ പറ്റിയിട്ടുണ്ട്. തുഷാര്‍ തൃശ്ശൂരില്‍ മത്സരിക്കുന്നതായിരുന്നു നല്ലത്. അവിടെ സംഘടനാ സംവിധാനം ശക്തവും സമുദായത്തിന് സ്വാധീനവുമുണ്ട്. രണ്ട് മണ്ഡലമായാലും പരാജയം ഉറപ്പായിരുന്നു. ഉറുമ്പു കടിച്ച് ചാവുന്നതിനേക്കാളും നല്ലത് ആന കുത്തി ചാവുന്നതിനാലാണ് വയനാട് തിരഞ്ഞെടുത്തതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കേരളത്തില്‍ കോണ്‍ഗ്രസിന് അനുകൂലമായത് ബിജെപിക്കെതിരായ ന്യൂനപക്ഷ ഏകീകരണമാണ് .ശബരിമല വിഷയം കൈകാര്യം ചെയ്തതില്‍ എല്‍ഡിഎഫ് നേതൃത്വത്തിന് വീഴ്ച പറ്റിയതായുള്ള ആക്ഷേപം പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളില്‍ പ്രകടമായി. സവര്‍ണരേയും സംഘടതി ന്യൂനപക്ഷ വിഭാഗത്തേയും കൂടെ നിര്‍ത്താനുള്ള നീക്കമാണ് പരാജയപ്പെട്ടത്. മുഖ്യധാരയില്‍ അടിസ്ഥാന വിഭാഗത്തിന് നീതി ലഭ്യമാക്കാന്‍ ഇനിയെങ്കിലും ശ്രമിക്കണമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
Post Your Comments