അബുദാബി: അബുദാബിയില്‍ ഇനി ഗതാഗത നിയമം ലംഘിക്കുന്നവരുടെ പണി പാളും. ഇത്തരം വാഹനങ്ങള്‍ക്ക് പൊലീസ് സ്മാര്‍ട് ലോക്കിങ് സംവിധാനം ഏര്‍പ്പെടുത്തുന്നു. നിലവില്‍ നിയമ ലംഘനത്തിനു പിഴയീടാക്കുന്നുണ്ട്. കൂടാതെ ബ്ലാക് പോയിന്റിനും പുറമേ നിശ്ചിത കാലത്തേക്കു കണ്ടുകെട്ടുന്ന വാഹനം പൊലീസിന്റെ അധീനതയിലുള്ള സ്ഥലത്ത് സൂക്ഷിക്കുകയും ചെയ്യുന്നതാണ് പതിവ്.
എന്നാല്‍ വെയിലും തണുപ്പും പൊടിയുമേറ്റ് ശിക്ഷാ കാലാവധി കഴിയുമ്പോഴേക്കു വാഹനം കേടാകും. ഉപോയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലുമാകും. ഇതൊഴിവാക്കാനാണ് പഴയ രീതി ഒഴിവാക്കി പുതിയ സ്മാര്‍ട്ട് ലോക്കിങ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. സ്മാര്‍ട് ലോക്ക് ചെയ്ത് വാഹനം വ്യക്തിയുടെ ഉമടസ്ഥതയില്‍ തന്നെ സൂക്ഷിക്കുന്നതാണു പുതിയ സംവിധാനം.
Post Your Comments