ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ഭൂരിപക്ഷമാണ് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ഏറ്റവുമധികം ഭൂരിപക്ഷം നേടി അമിത്ഷായേയും മറി കടന്ന മറ്റൊരാളുണ്ട്.
ദക്ഷിണ ഗുജറാത്തിലെ നവസരി ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി സിആര്‍ പാട്ടീലാണ് ഏറ്റവുമധികം ഭൂരിപക്ഷം നേടിയത്. 6,89,668 വോട്ടുകളാണ് ഇദ്ദേഹം നേടിയത്. 5,55,843 വോട്ടുകള്‍ നേടിയ അമിത് ഷാ ഇദ്ദേഹത്തിന്റെ തൊട്ടുപിന്നാലെയെത്തി രണ്ടാംസ്ഥാനക്കാരനായി.
മോദിയേയും പിന്നാലാക്കിയാണ് അമിത് ഷാ മൃഗീയ ഭൂരിപക്ഷം നേടിയത്. 4.80 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മോദി വാരണാസിയില്‍ മിന്നുന്ന വിജയം നേടിയത്. 2014 ലെ തെരഞ്ഞെടുപ്പില്‍ ഇതേ മണ്ഡലത്തതില്‍ നിന്ന് നേടിയ ഭൂരിപക്ഷം 3,71,784 ഉയര്‍ത്താനായതുംു മോദിയുടെ നേട്ടമായി. സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ശാലിനി യാദവായിരുന്നു ഇത്തവണ എതിരാളിയെങ്കില്‍ 20014 ല്‍ അരവിന്ദ് കേജ്വിവാളിനെയാണ് മോദി പരാജയപ്പെടുത്തിയത്.
അതേസമയം അമേഠിയില്‍ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവുമധികം ഭൂരിപക്ഷം നേടി ജയിച്ച സ്ഥാനാര്‍ത്ഥിയായി. 4,31,770 വോട്ടുകളുടെ ഭൂരിപക്ഷമാണ് വയനാട് മണ്ഡലം രാഹുലിന് സമ്മാനിച്ചത്.
Post Your Comments