നിസാരമെന്ന് കരുതി നാം അവഗണമിക്കുന്ന കാന്താരിക്ക് വിപണിയില്‍ വലിയ ഡിമാന്റാണ്. കാന്താരിമുളകിന്റെ വില ഇന്ന് കിലോയ്ക്ക് 500 മുതല്‍ ആയിരം വരെ എത്തുന്നതായാണ് കാണുന്നത്. കൊളസ്‌ട്രോള്‍ കുറയാനും ഹൃദരോഗത്തെ തടയാനും ഈ ചെറുമുളകിന് കഴിയുമെന്ന കണ്ടെത്തലാണ് ഈ വര്‍ധനവിന് കാരണം.
ചില ആയുര്‍വേദ ഔഷധങ്ങള്‍ക്കും കാന്താരി പ്രധാന ഘടകമായി മാറിയത് അവശ്യക്കാര്‍ വര്‍ധിക്കുവാനുള്ള വഴി തെളിഞ്ഞു. എരിവിലും ഗുണത്തിലും മുന്നില്‍ നില്‍ക്കുന്ന കാന്താരിമുളകിലെ ഔഷധ ഗുണമാണ് ഈ വില വര്‍ധനവിന് കാരണം കാന്താരിക്ക് ഇത്രമാത്രം വില വര്‍ധനവും വിപണിയില്‍ സ്വാധീനവും ഉണ്ടായിട്ടുണ്ടെങ്കിലും ഇത് വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുവാന്‍ കേരളത്തില്‍ കാര്യമായി ആരും ഇതുവരെ രംഗത്തു വന്നിട്ടില്ല. കേരളത്തില്‍ വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ ഭാഗികമായി ചിലയിടങ്ങളില്‍ കാന്താരി കൃഷി നടത്തുന്നവരുണ്ട്.
സംസ്ഥാനത്തെ പല ആദിവാസി മേഖലകളിലും അവരുടെ ആവശ്യത്തിനായി കാന്താരി നട്ടുവളര്‍ത്തുന്നുണ്ട്. നല്ല വില ലഭിക്കുമെന്നറിഞ്ഞതോടെ ഇവര്‍ ഇത് കൂടുതല്‍ നട്ടുവളര്‍ത്തി ഇപ്പോള്‍ വിപണിയില്‍ എത്തിച്ച് വില്‍പ്പന നടത്തുന്നുണ്ട്. എന്നാല്‍ ആദിവാസികള്‍ക്ക് കാന്താരിയുടെ ശരിയായ വില മാര്‍ക്കറ്റില്‍ ലഭിക്കുന്നില്ല. ഇടനിലക്കാരുടെ ചൂഷണമാണ് ഇവിടെയും കാടിന്റെ മക്കള്‍ നേരിടുന്നത്. മെയ്, ജൂണ്‍, ജൂലൈ മാസങ്ങളിലാണ് കാന്താരിയുടെ സീസണ്‍ ആയി കണക്കാക്കുന്നത്. മറ്റ് സമയങ്ങളിലും കാന്താരി ഉണ്ടാകുമെങ്കിലും ഏറ്റവും കൂടുതല്‍ വിളവ് ഈ സീസണിലാണ് ലഭിക്കുന്നത്. എല്ലാ സമയത്തും മാര്‍ക്കറ്റുള്ളതാണ് കാന്താരിയെ താരമാക്കുന്നത്.
Post Your Comments