Life Style

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കാന്താരി

ആരോഗ്യത്തിന്റെ കലവറയാണ് കാന്താരി. ഒരുപാട് ആരോഗ്യ പ്രശ്നങ്ങള്‍ക്കുള്ള പ്രതിവിധി കൂടിയാണ് കാന്താരി. ഹൃദയത്തിന്റെ സംരക്ഷണത്തിനും ശരീരത്തിലെ കൊളസ്ട്രോള്‍ കുറയ്ക്കാനും കാന്താരി വളരെ സഹായപ്രദമാണ്.

ശ്വാസകോശരോഗങ്ങളെ ചെറുക്കുകയും പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുവാനുള്ള കഴിവും കാന്താരിയിലെ ‘ജീവകം സി’ക്കുണ്ട്. ഹൃദ്രോഗമുണ്ടാക്കുന്ന ട്രൈഗ്ലിസറൈഡുകളുടെ അധിക ഉത്പാദനത്തെ കാന്താരിമുളക് നിയന്ത്രിക്കും.

കാന്താരി മറ്റെല്ലാ ഔഷധങ്ങള്‍ക്കും രാസത്വരകമായി പ്രവര്‍ത്തിക്കുന്നു. ഉമിനീരുള്‍പ്പെടെയുള്ള സ്രവങ്ങളെ ഉദ്ദീപിപ്പിക്കുകയും അതുവഴി ദഹനപ്രക്രിയയെ സഹായിക്കുകയും ചെയ്യും. രക്ത ശുദ്ധി, ഹ്യദയാരോഗ്യം എന്നിവയ്ക്കും കാന്താരിയുടെ ഉപയോഗം വളരെ നല്ലതാണ്.

വീട്ടില്‍ 1-2 കാന്താരി ചെടി നട്ട് വളര്‍ത്തിയാല്‍ മരുന്നടിച്ച പച്ച മുളക് ഒഴിവാക്കാം, കൂടെ ആരോഗ്യവും സംരക്ഷിക്കാം. സന്ധികള്‍ക്കും പേശികള്‍ക്കുമുണ്ടാകുന്ന വേദനയകറ്റാന്‍ പഴുത്ത കാന്താരി അത്യുത്തമമാണ്. നാട്ടുവൈദ്യന്‍മാര്‍ വേദന സംഹാരിയായി ഉപയോഗിക്കുന്നത് കാന്താരിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button