കോട്ടയം: കേരളത്തിലെ യുഡിഎഫിന്റെ മികച്ച വിജയം മോദിക്ക് ജനംകൊടുത്ത ശക്തമായ മറുപടിയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനുള്ള തീരുമാനം യുഡിഎഫിന് ഗുണമായെന്നും ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ എല്ലാ വിഭാഗങ്ങളുടെയും സഹായം യുഡിഎഫിന് ലഭിച്ചു. എല്‍ഡിഎഫിന്റെയും ബിജെപിയുടെയും അവകാശവാദങ്ങളെല്ലാം ജനം തള്ളിക്കളഞ്ഞിരിക്കുകയാണെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.
Post Your Comments