Latest NewsKeralaElection 2019

122 നിയമസഭാ സീറ്റുകളിൽ യു ഡി എഫ് മുൻ‌തൂക്കം; എൽ ഡി എഫ് 17 ഇടത്ത് മാത്രം.

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ 20 മണ്ഡലങ്ങളിൽ ആകെ 140 നിയോജക മണ്ഡലങ്ങളാണ് കേരളത്തിൽ. എന്നാൽ ഇതിൽ 122 ഇടത്തും ഇക്കുറി യുഡി എഫ് ലീഡ് ചെയ്തു. വെറും 17 ഇടത്ത് മാത്രമാണ് എൽ ഡി എഫിന് ലീഡ് നേടാനായത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 92 സീറ്റുകളാണ് എൽ ഡി എഫ് നേടിയിരുന്നത് . ഇടത് ക്യാമ്പുകളെ ആശങ്കയിലാക്കുന്ന കണക്കുകളാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ പുറത്ത് വരുന്നത്.

ആലത്തൂര്‍, തൃശ്ശൂര്‍, ചാലക്കുടി, എറണാകുളം, ഇടുക്കി, വയനാട്, കോഴിക്കോട്, മലപ്പുറം, പൊന്നാനി, മാവേലിക്കര, കൊല്ലം എന്നീ ലോക്‌സഭ മണ്ഡലങ്ങളിലെ മുഴുവന്‍ നിയമസഭ സീറ്റിലും യു.ഡി.എഫിനാണ് മുന്നേറ്റം.

പാലക്കാട് ,കാസര്‍ഗോഡ് ലോക്‌സഭ മണ്ഡലങ്ങളിൽ മാത്രമാണ് ഇടതുപക്ഷത്തിന് യു.ഡി.എഫിനേക്കാള്‍ മുന്നേറ്റം ഉണ്ടാക്കാനായത്.

കടുത്ത തിരിച്ചടി നേരിട്ട ഇടതു മുന്നണിയിലെ പ്രധാന പാർട്ടികളായ സിപിഎമ്മും സിപിഐയും തോൽവിയുടെ കാരണങ്ങൾ പരിശോധിക്കാൻ നാളെ യോഗം ചേരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button