അമേഠി: സോളാര്‍ കേസ് പ്രതി സരിതാ നായര്‍ക്ക് അമേഠില്‍ ലഭിച്ച വോട്ട് വിഹിതത്തിന്റെ കണക്ക് പുറത്ത്. ഇതുവരെ 53 വോട്ടുകളാണ് മണ്ഡലത്തില്‍ നിന്ന് സരിത ലഭിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുമായിരുന്നു അമേഠിയിലെ സരിതയുടെ എതിരാളികള്‍.
രാഹുല്‍ ഗാന്ധിക്കെതിരെ വയനാട്ടില്‍ മത്സരിക്കാന്‍ സരിത തീരുമാനിച്ചിരുന്നെങ്കിലും നാമനിര്‍ദ്ദേശ പത്രിക തള്ളുകയായിരുന്നു. തുടര്‍ന്ന് അമേഠിയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പച്ചമുളക് ചിഹ്നത്തിലാണ് സരിത അമേഠിയില്‍ മത്സരിച്ചത്.അതേസമയം രാഹുല്‍ ഗാന്ധിയെ പിന്തള്ളി ബിജെപി സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനിയാണ് മുന്നിലുള്ളത്.
രാഹുല്‍ ഗാന്ധിക്കെതിരെ വയനാട്ടിലും ഹൈബി ഈഡനെതിരെ എറണാകുളത്തും മത്സരിക്കാനായിരുന്നു സരിതയുടെ നീക്കം. എന്നാല്‍ രണ്ടിടത്തും പത്രിക തള്ളുകയായിരുന്നു.
Post Your Comments