കാസര്‍കോട്: കേരളത്തില്‍ ഇരുപതില്‍ ഇരുപത് സീറ്റും യുഡിഎഫിന് കിട്ടുന്ന രാഷ്ട്രീയ കാലാവസ്ഥയാണ് ഇത്തവണയെന്ന് കാസര്‍കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. യുഡിഎഫ് 1977 ലെ തെരഞ്ഞെടുപ്പ് ഫലം ആവര്‍ത്തിക്കും. ഇതിനിടയില്‍ കിട്ടുമെങ്കില്‍ തന്നെ രണ്ട് സീറ്റില്‍ മാത്രമാണ് ഇടത് മുന്നണിക്ക് സാധ്യതയെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. അത് ഏതൊക്കെ സീറ്റാണ് എന്ന് താന്‍ പറയില്ലെന്നും ഉണ്ണിത്താന്‍ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് ഫണ്ടായി വീട്ടില്‍ സൂക്ഷിച്ച പണം സഹായി അപഹരിച്ചതടക്കമുള്ള തെരഞ്ഞെടുപ്പ് കാല വിവാദങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ ഡോണ്ട് ആസ്‌ക് അണ്‍നെസസ്സറി ക്വസ്റ്റ്യന്‍സ് എന്നായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മറുപടി. കാസര്‍കോട്ട് വിജയം ഉറപ്പാണെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആവര്‍ത്തിച്ചു. വോട്ടെണ്ണല്‍ ദിനത്തില്‍ ആദ്യം വോട്ടെണ്ണല്‍ കേന്ദ്രം സന്ദര്‍ശിക്കാനെത്തിയ സ്ഥാനാര്‍ത്ഥികളില്‍ ഒരാള്‍ കൂടിയാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍.
Post Your Comments