തൊടുപുഴ: നഗരത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ഓട്ടോ ഓടിക്കല്‍ വീരനെ പോലീസ് പിന്തുടര്‍ന്ന് പിടികൂടി. പതിനേഴുകാരനെയാണ് പോലീസ് പിടികൂടിയത്. ബുധനാഴച രാവിലെ പത്തേകാലോടെയായിരുന്ന സംഭവം. കാഞ്ഞിരമറ്റം സ്വദേശിയാണ് പിടിയിലായത്. പ്രതിയെ വാഹനം തടഞ്ഞ് പിടികൂടുന്നതിനിടെ എസഐക്ക് പരിക്കേറ്റു. പ്രായപൂര്‍ത്തിയാകാത്തയാള്‍ക്ക് വാഹനം നല്‍കിയതിനാല്‍ വാഹന ഉടമയ്‌ക്കെതിരെ കേസെടുക്കാന്‍ നടപടി സ്വീകരിക്കുമെന്നും ഓട്ടോയുടെ ടാക്‌സി രജിസ്‌ട്രേഷന്‍ റദ്ദുചെയ്യാന്‍ മോട്ടോര്‍ വാഹനവകുപ്പിന ശുപാര്‍ശ ചെയ്യുമെന്നും എസ്‌ഐ അറിയിച്ചു. 279 വകുപ്പ് പ്രകാരം കേസ ചാര്‍ജ ചെയ്ത വൈദ്യപരിശോധന നടത്തി.
തൊടുപുഴ അമ്പലം ബൈപാസില്‍നിന്ന രണ്ട് പെണ്‍കുട്ടികളെ കയറ്റി മുട്ടം റോഡിലേക്ക് വരുകയായിരുന്നു ഓട്ടോ. ഇതു കണ്ട എസഐ ഓട്ടോ നിര്‍ത്താന്‍ കൈകാണിച്ചു. എന്നാല്‍, പതിനേഴുകാരന്‍ അമിതവേഗത്തില്‍ തൊടുപുഴ പാലത്തിലിട്ട് ഓട്ടോ വട്ടംതിരിച്ച് തിരികെപ്പോകാന്‍ ശ്രമിച്ചു. ഉടന്‍ പൊലീസ് വാഹനത്തില്‍ നിന്നുമിറങ്ങിയ എസഐ എം പി സാഗര്‍ ഓട്ടോയുടെ പിറകെ ഓടിയെത്തി. സംഭവം ശ്രദ്ധയില്‍പ്പെട്ട ട്രാഫിക് പൊലീസ ഡിവൈഡര്‍ ഉപയോഗിച്ച് റോഡില്‍ ഓട്ടോ തടയാന്‍ ശ്രമിച്ചെങ്കിലും കൗമാരക്കാരന്‍ ഇതും ഇടിച്ചുതെറിപ്പിച്ചു. ഇതിനിടെ വാഹനത്തിലുണ്ടായിരുന്ന പെണ്‍കുട്ടികളോട് പുറത്തേക്ക ചാടാന്‍ ഇയാള്‍ പറഞ്ഞു. ഭയന്നുവിറച്ച കുട്ടികള്‍ ഓടുന്ന ഓട്ടോയില്‍നിന്ന ചാടിയിറങ്ങുകയായിരുന്നു. മുതലിയാര്‍മഠം ഭാഗത്തേക്ക ഓടിച്ചുപോകാന്‍ തിരിക്കുന്നതിനിടയില്‍ രണ്ട് സകൂട്ടറുകളിലും ബൈക്കുകളിലും ഓട്ടോ ഇടിച്ചു. എസ്‌ഐയും ട്രാഫിക് പൊലീസ ഉദ്യോഗസ്ഥനും ഇയാളെ പിടികൂടുന്നതിനായി രണ്ട് ബൈക്ക് യാത്രക്കാരുടെ സഹായത്തോടെ പിന്നാലെ പോവുകയും ചെയ്തു.
വാഹനം വേഗത കുറച്ചപ്പോള്‍ ബൈക്കില്‍നിന്നിറങ്ങി ഓട്ടോയില്‍ എസ്‌ഐയും ബൈക്ക് യാത്രക്കാരനും പിടുത്തമിട്ടതോടെ വാഹനത്തിന്റെ വേഗതകൂട്ടി പിന്നെയും പോവുകയായിരുന്നു. ഇതിനിടെ തെന്നിവീണ എസ്‌ഐയുടെ കൈവിരലിന് പരിക്കേറ്റു. തുടര്‍ന്ന് മുതലിയാര്‍മഠം ഭാഗത്തേക്കുപോയ ഓട്ടോ റോഡുപണി നടക്കുന്നതിനാല്‍ മുമ്പോട്ടുപോകാന്‍ കഴിയാതെ നിര്‍ത്തുകയായിരുന്നു. ഉടന്‍ തന്നെ കൗമാരക്കാരനെ കസറ്റഡിയിലെടുക്കുകയായിരുന്നു.
Post Your Comments