Latest NewsNewsIndia

വിദേശ ഫണ്ടിംഗ് ലൈസൻസ് റദ്ദ് ചെയ്തു, സിപിആറിനെതിരെ കർശന നടപടിയുമായി കേന്ദ്രസർക്കാർ

സിപിആറിന്റെ വിദേശ വിനിമയ ലൈസൻസ് കേന്ദ്രസർക്കാർ നേരത്തെ തന്നെ സസ്പെൻഡ് ചെയ്തിരുന്നു

ന്യൂഡൽഹി: പ്രമുഖ പൊതുനയ ഗവേഷണ സ്ഥാപനമായ സെന്റർ ഫോർ പോളിസി റിസർച്ചിന്റെ (സിപിആർ) വിദേശ ഫണ്ടിംഗ് ലൈസൻസ് റദ്ദ് ചെയ്ത് കേന്ദ്രസർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് വിദേശ ഫണ്ടിംഗിന് ആവശ്യമായ ലൈസൻസ് റദ്ദ് ചെയ്തിട്ടുള്ളത്. ഇതോടെ, സിപിആർ എന്ന സ്ഥാപനത്തിന് ഇനി മുതൽ വിദേശ സംഭാവനകൾ സ്വീകരിക്കാൻ സാധിക്കുകയില്ല. സിപിആറിന്റെ വിദേശ വിനിമയ ലൈസൻസ് കേന്ദ്രസർക്കാർ നേരത്തെ തന്നെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിനു ശേഷം ഒരു വർഷം കഴിഞ്ഞാണ് റദ്ദാക്കൽ നടപടി സ്വീകരിച്ചിരിക്കുന്നത്.

ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് (എഫ്സിആർഎ) പ്രകാരമാണ് ആഭ്യന്തര മന്ത്രാലയം ലൈസൻസ് റദ്ദ് ചെയ്തിട്ടുള്ളത്. രാജ്യത്തിന് എതിരായോ, നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കോ വിദേശ സംഭാവനകൾ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി നിലവിൽ വന്ന നിയമമാണ് എഫ്സിആർഎ. ഈ ആക്ടിൽ പരാമർശിച്ചിട്ടുള്ള മാനദണ്ഡങ്ങൾക്ക് അതീതമായി, വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് അല്ലാതെ സിപിആർ അതിന്റെ വിദേശ ഫണ്ട് ഉപയോഗിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട് 2022 സെപ്റ്റംബറിൽ ആദായ നികുതി വകുപ്പ് സിപിആർ ഓഫീസുകളിൽ റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെ 2023 ഫെബ്രുവരിയിലാണ് ലൈസൻസ് സസ്പെൻഡ് ചെയ്തത്.

Also Read: ആഗോള ഘടകങ്ങൾ ആഞ്ഞടിച്ചു! ആഴ്ചയുടെ മൂന്നാം ദിനം നഷ്ടത്തിലേറി ഓഹരി വിപണി

shortlink

Related Articles

Post Your Comments

Related Articles


Back to top button