Latest NewsIndia

വോട്ടിങ് മെഷീന്‍ തിരിമറി ആരോപണം; ഭരണഘടനയെ ദുര്‍ബലപ്പെടുത്താനുള്ള പ്രതിപക്ഷ നീക്കമെന്ന് കേന്ദ്ര മന്ത്രി

ന്യൂഡല്‍ഹി : ഇ.വി.എമ്മിനെ കുറിച്ച് പരാതി പറയുന്ന പ്രതിപക്ഷത്തെ വിമര്‍ശിച്ച് കേന്ദ്ര മന്ത്രി രാം വിലാസ് പാസ്വാന്‍. വോട്ടിങ് മെഷീന്‍ തിരിമറി നടന്നു എന്ന് പരാതി പറയുന്ന പ്രതിപക്ഷം ഭരണഘടനയെ തന്നെയാണ് ദുര്‍ബലപ്പെടുത്തുന്നതെന്ന് മന്ത്രിയും ലോക് ജനശക്തി പാര്‍ട്ടി നേതാവുമായ പാസ്വാന്‍ കുറ്റപ്പെടുത്തി. ഇ.വി.എമ്മിനോട് കൂടെ വിവിപാറ്റുകളും എണ്ണി തിട്ടപ്പെടുത്തണമെന്ന ആവശ്യവുമായി പ്രതിപക്ഷം കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. എന്നാല്‍ പ്രായോഗികത ചൂണ്ടിക്കാട്ടി കമ്മീഷന്‍ ആവശ്യം തള്ളുകയാണുണ്ടായത്.

വിജയിച്ചാല്‍ അത് തങ്ങളുടെ വിജയമായും, പരാജയപ്പെട്ടാല്‍ അത് ഇ.വി.എം അട്ടിമറിയായും ആരോപിക്കുന്നതാണ് പ്രതിപക്ഷത്തിന്റെ രീതിയെന്നും പാസ്വാന്‍ പറഞ്ഞു. ഇത്തവണയും എന്‍.ഡി.എ തന്നെ അധികാരത്തില്‍ വരും. ഡല്‍ഹിയിലെ ഏഴ് സീറ്റിന്റെ കാര്യത്തില്‍ ആം ആദ്മി പാര്‍ട്ടിയുമായി ധാരണയുണ്ടാക്കാന്‍ കഴിയാത്ത കോണ്‍
ഗ്രസ് എങ്ങനെയാണ് 543 സീറ്റുകളില്‍ യോജിപ്പിലെത്തുകയെന്നും മന്ത്രി പരിഹസിച്ചു.

ഇ.വി.എം തിരിമറി ആരോപിച്ച് പരാതി പറയുന്നവര്‍ ബൂത്ത് പിടിച്ചടക്കല്‍ പോലുള്ള സംവിധാനം തിരികെ കൊണ്ട് വരാന്‍ ആഗ്രഹിക്കുന്നവരാണ്. രാജ്യത്തിന്റെ ഭരണഘടനയെ ദുര്‍ബലപ്പെടുത്തുന്നതിലേക്കുള്ള ചുവടുകളാണ് ഇവയെന്ന് പാസ്വാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button