Latest NewsNewsIndia

ബി.ജെ.പിയുടെ നിലപാടിനെക്കുറിച്ച് രാംവിലാസ് പാസ്വാന്റെ പ്രതികരണം ഇങ്ങനെ

പാറ്റ്ന: ബി.ജെ.പി നിലപാട് മാറ്റണമെന്ന് കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്‍. തെലുങ്ക് ദേശം പാര്‍ട്ടി എന്‍.ഡി.എ വിട്ടതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ലോക് ജനശക്തി പാര്‍ട്ടി അദ്ധ്യക്ഷനും കേന്ദ്രമന്ത്രിയുമായ രാംവിലാസ് പാസ്വാന്‍ രംഗത്തെത്തിയിരിക്കുന്നത്. കേന്ദ്രത്തിലും സംസ്ഥാനത്തിലും ജനപ്രിയ സര്‍ക്കാരുകള്‍ ഭരിച്ചിട്ടും ഉത്തര്‍പ്രദേശില്‍ ബി.ജെ.പി തോറ്റത് ഞെട്ടലുണ്ടാക്കി. എന്നാല്‍ ബീഹാറില്‍ പ്രതീക്ഷിച്ചത് തന്നെയാണ് നടന്നത്. സമൂഹത്തിലെ ന്യൂനപക്ഷങ്ങളോടും ദളിതരോടുമുള്ള മനോഭാവം ബി.ജെ.പി മാറ്റണം.

ബി.ജെ.പിയില്‍ മതനിരപേക്ഷ നേതാക്കളാരുമില്ലേയെന്നും അദ്ദേഹം ചോദിച്ചു. സമൂഹത്തിലെ ന്യൂനപക്ഷങ്ങളോടും ദളിതരോടുമുള്ള മനോഭാവം ബി.ജെ.പി മാറ്റണെന്നും പാസ്വാന്‍ ആവശ്യപ്പെട്ടു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മുന്നണി സമവാക്യങ്ങള്‍ മാറുമെന്നതിന്റെ സൂചനയാണ് പാസ്വാന്റെ നിലപാടെന്നാണ് വിലയിരുത്തല്‍. ഉത്തര്‍പ്രദേശിലെ ഉപതിരഞ്ഞെടുപ്പ് ഫലം ഒരു മുന്നറിയിപ്പാണെന്നും ബി.ജെ.പി ഇതില്‍ നിന്നും പാഠമുള്‍ക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബീഹാറിലെ അരാരിയയില്‍ രാഷ്ട്രീയ ജനതാദള്‍ സ്ഥാനാര്‍ത്ഥി ജയിച്ചാല്‍ മണ്ഡലം പാകിസ്ഥാന്‍ തീവ്രവാദികളുടെ സുരക്ഷിത താവളമാകുമെന്ന നിത്യാനന്ദ് റായുടെ പ്രസ്താവന ഏറെ വിവാദങ്ങളുണ്ടാക്കിയിരുന്നു.

തുടര്‍ന്ന് തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ, അദ്ദേഹം അരാരിയ ഭീകരകേന്ദ്രമായി മാറിയെന്ന് തന്റെ പ്രസ്താവന കൂടുതല്‍ കടുപ്പിക്കുകയും ചെയ്തിരുന്നു. ബി.ജെ.പിയില്‍ സുശീല്‍ മോദി, രാം ക്രിപാല്‍ യാദപ് തുടങ്ങിയ നേതാക്കന്മാരുടെ അഭിപ്രായങ്ങള്‍ക്ക് ശ്രദ്ധകിട്ടുന്നില്ലെന്നും എന്നാല്‍ ചില വിവാദങ്ങള്‍ക്ക് അമിത ശ്രദ്ധകിട്ടുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബീഹാര്‍ ബി.ജെ.പി അദ്ധ്യക്ഷന്‍ നിത്യാനന്ദ് റായ്, കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് തുടങ്ങിയവര്‍ തിരഞ്ഞെടുപ്പിന് മുമ്ബ് നടത്തിയ വിവാദ പ്രസ്താവനകള്‍ ഉദാഹരണമാണെന്നും പാസ്വാന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button