IndiaNews

ഭക്ഷ്യ വിഹിതം: കേരളത്തിന്റെ പ്രശ്‌നങ്ങള്‍ ഉടൻ പരിഹരിക്കും, രാംവിലാസ് പാസ്വാന്‍

ന്യൂഡൽഹി: കേന്ദ്ര ഭക്ഷ്യവിഹിതവുമായി ബന്ധപ്പെട്ട കേരളത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് ഉടൻ പരിഹാരം കാണുമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാന്‍.ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുമായും സംസ്ഥാന ഭക്ഷ്യമന്ത്രിയുമായും ചര്‍ച്ച നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.സംസ്ഥാനത്തെ റേഷന്‍ വിതരണം പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് പ്രതികരണം.നിയമത്തിനകത്തുനിന്ന് ചെയ്യാവുന്നതെന്തും ചെയ്യും. എഫ്.സി.ഐയുടെ കേന്ദ്രപൂളില്‍ ആവശ്യത്തിന് ഭക്ഷ്യധാന്യങ്ങള്‍ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എഫ്.സി.ഐ ഗോഡൗണുകളില്‍ ആവശ്യത്തിന് അരിയില്ലാത്തതും തൊഴിലാളികള്‍ നടത്തിവന്ന സമരവും പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കിയിട്ടുണ്ട്.. നവംബര്‍ മാസത്തെ റേഷന്‍ വിതരണംപോലും ഇതുവരെ പൂർത്തിയായിട്ടില്ല.അതേസമയം ഭക്ഷ്യധാന്യ പ്രതിസന്ധിക്കിടെ ക്രിസ്മസ് കാലത്തെ സ്‌പെഷ്യല്‍ പഞ്ചസാര വിതരണവും പാതിവഴിയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button