NattuvarthaLatest News

പടർന്ന് പിടിച്ച് മഞ്ഞപ്പിത്തം; ജാ​ഗ്രതാ നിർ​ദേശവുമായി ആരോ​ഗ്യ വകുപ്പ് രം​ഗത്ത്

ജാഗ്രതാ നിർദേശവുമായി ആരോഗ്യ വകുപ്പ് അധികൃതർ

കാസർകോട്: പടർന്ന് പിടിച്ച് മഞ്ഞപ്പിത്തം, മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ അതിനെതിരേ ജാഗ്രതാ നിർദേശവുമായി ആരോഗ്യ വകുപ്പ് അധികൃതർ രംഗത്ത് . ശരീരത്തിലെ ഏറ്റവുംവലിയ ഗ്രന്ഥിയായ കരളിനെ ബാധിക്കുന്ന രോഗമായതിനാൽ കരുതലോടെയുള്ള ചികിത്സയും പരിചരണവും അത്യാവശ്യമാണെന്ന് അധികൃതർ പറഞ്ഞു.

മഞ്ഞപ്പിത്തം ബാധിച്ചവർക്ക് പനി, വിശപ്പില്ലായ്മ, ഓക്കാനം, ഛർദി, ശക്തമായ ക്ഷീണം, ദഹനക്കേട്, കണ്ണും നഖങ്ങളും മഞ്ഞനിറത്തിലാവുക തുടങ്ങിയവയാണ് മഞ്ഞപ്പിത്തത്തിന്റെ മുഖ്യ ലക്ഷണങ്ങൾ . രോഗമുള്ള ആളുടെ വിസർജ്യവസ്തുക്കളാൽ ഭക്ഷണപദാർഥമോ കുടിവെള്ളമോ മലിനീകരിക്കപ്പെടുമ്പോൾ രോഗം പടർന്നുപിടിക്കുന്നു. മികച്ച വ്യക്തിശുചിത്വവും സാമൂഹിക ശുചിത്വവും പാലിച്ചാൽ രോഗസാധ്യത ഇല്ലാതാക്കാം എന്ന് അധികൃതർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button