ഷാര്‍ജ : കോവിഡ് ബോധവത്കരണത്തിന് ഷാര്‍ജയില്‍ ഇനി പുതിയ സംവിധാനം. കോവിഡ് ബോധവത്കരണത്തിന് ഡ്രോണ്‍ സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്. ഡ്രോണുകളില്‍ ലൗഡ് സ്പീക്കര്‍ ഘടിപ്പിച്ചും പോലീസ് പട്രോളിങ്ങിലൂടെയുമാണ് പ്രചാരണം. ആരോഗ്യ മന്ത്രാലയത്തിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി സപ്പോര്‍ട്ടിന്റെ എയര്‍വിങ്ങ് വകുപ്പുമായി സഹകരിച്ചാണ് പ്രചാരണം.
ഒന്നിലേറെ ഭാഷകളിലായി ബോധവത്കരണ സന്ദേശങ്ങള്‍ നല്‍കും. വ്യവസായ മേഖലകളിലും മറ്റുമായി 35 ഇടങ്ങളിലാണ് പ്രചാരണം. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരേ കടുത്ത നടപടിയെടുക്കും. കൂടാതെ കോവിഡ് പോസിറ്റീവ് ആയാല്‍ വിവരം ആരോഗ്യ വകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ അരലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തുമെന്നും ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി.
Post Your Comments