കോഴിക്കോട് : ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ വി അറിയിച്ചു. ഈഡിസ് കൊതുകുകളാണ് ഡെങ്കിപനി പകര്‍ത്തുന്നത്. ടെറസുകളിലും വീടുകളിലെ ഫ്രിഡ്ജിന്റെ ട്രേകളിലും കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ ഈഡിസ് ലാര്‍വ്വകളെ കണ്ടെത്തിയിട്ടുണ്ട്. ശുദ്ധമായ വെള്ളത്തിലാണ് ഈഡിസ് കൊതുകുകള്‍ വളരുന്നത്. ഈഡിസ് കൊതുകുകളുടെ പ്രജനനം ഒഴിവാക്കാന്‍ ആഴ്ചയിലൊരിക്കലെങ്കിലും ഫ്രിഡ്ജിന്റെ പിറകില്‍കെട്ടിനില്‍ക്കുന്ന വെള്ളം എടുത്തുമാറ്റാന്‍ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
Also read : പ്രവാസികളെ സംസ്ഥാന സര്‍ക്കാര്‍ അപമാനിക്കുന്നുവെന്ന് രമേശ് ചെന്നിത്തല
കൂടാതെ അലക്ഷ്യമായി വലിച്ചെറിയുന്ന പാഴ്‌വസ്തുക്കള്‍, ചിരട്ടകള്‍, മുട്ടതോടുകള്‍, ചെടിച്ചട്ടികള്‍ എന്നിവയില്‍ വെള്ളം കെട്ടികിടന്ന് അതില്‍ ഈഡിസ് കൊതുകുകള്‍ മുട്ടയിട്ട് പെരുകും. ആയതിനാല്‍ ഈഡിസ് കൊതുകിന്റെ ഇത്തരം ഉറവിടങ്ങള്‍ ഇല്ലാതാക്കാന്‍ ആഴ്ചയിലൊരിക്കല്‍ ഡ്രൈഡേ ആചരിക്കണമെന്നും ഡി.എം.ഒ പറഞ്ഞു. സര്‍ക്കാര്‍ തലത്തില്‍ നടപ്പിലാക്കുന്ന ക്ലീനിംഗ് കാമ്പയിനില്‍ വിവിധവകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും നേതൃത്വം നല്‍കണമെന്നും എല്ലാവരുടേയും സഹകരണം ഉണ്ടാകണമെന്നും ഡി.എം.ഒ അഭ്യര്‍ഥിച്ചു.
തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകള്‍ക്ക് പിറകില്‍വേദന, ശരീരത്തില്‍ ചുവന്ന തടിപ്പുകള്‍ തുടങ്ങിയ ഡെങ്കിപനിയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടേണ്ടതാണ്. രോഗികള്‍ പരിപൂര്‍ണ വിശ്രമം എടുക്കേണ്ടതും വെള്ളം ധാരാളം കുടിക്കുകയും വേണം. കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ വ്യക്തിഗത സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ളായ കൊതുകുവല, ലേപനം എന്നിവ ഉപയോഗിക്കണം. സ്വയംചികിത്സയ്ക്ക് വിധേയരാകരുത്.
Post Your Comments