ലണ്ടന്‍: ലോകകപ്പ് കിരീടം കൊത്താനുള്ള തന്ത്രങ്ങളുമായി ടീം ഇന്ത്യ ഇംഗ്ലണ്ടില്‍ പറന്നിറങ്ങി. ചൊവ്വാഴ്ച അര്‍ധരാത്രി മുംബൈയില്‍നിന്നു പുറപ്പെട്ട ടീം ഇന്ത്യ ദുബായ് വഴിയാണ് ഇംഗ്ലണ്ടിലെത്തിയത്.വിമാനത്താവളത്തില്‍നിന്നു നേരിട്ടു ഹോട്ടലിലെത്തിയ ടീം ഇന്നു വിശ്രമിക്കും. 25ന് ന്യൂസീലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരം. 28ന് ബംഗ്ലദേശിനെയും നേരിടും.
ഇതിനു മുന്‍പു കളിച്ച രണ്ടു ലോകകപ്പുകളെക്കാള്‍ കടുത്തതാകും ഇംഗ്ലണ്ട് ലോകകപ്പ് എന്നു ചൊവ്വാഴ്ച ഇംഗ്ലണ്ടിലേക്കു പുറപ്പെടുന്നതിനു മുന്‍പു നടത്തിയ പത്രസമ്മേളനത്തില്‍ കോഹ്ലി പറഞ്ഞിരുന്നു. എം.എസ്. ധോണിയുടെ പ്രകടനം ഇന്ത്യയുടെ ലോകകപ്പ് സാധ്യതകളില്‍ നിര്‍ണായകമാകും എന്നു കോച്ച് രവി ശാസ്ത്രിയും സൂചിപ്പിച്ചു.
ജൂണ്‍ അഞ്ചിനു ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ലോകകപ്പ് മത്സരത്തോടെ കളി തുടങ്ങും. ഓവലിലാണ് മത്സരം. 16നു പാക്കിസ്ഥാനെയും നേരിടും. റൗണ്ട് റോബിന്‍ ലീഗില്‍ 9 മത്സരങ്ങളാണ് ഓരോ ടീമും കളിക്കേണ്ടത്. നാലാം ലോകകപ്പിനിറങ്ങുന്ന എം.എസ്. ധോണിയുടെയും മൂന്നാം ലോകകപ്പിനിറങ്ങുന്ന ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെയും പ്രകടനങ്ങളാകും ഇക്കുറി ഇന്ത്യയുടെ കുതിപ്പില്‍ നിര്‍ണായകമാവുക.
Post Your Comments