വഡോദര: പുലര്‍ച്ചെ വെള്ളം കുടിക്കുവാനായി അടുക്കളയിലെത്തിയ വീട്ടമ്മ കണ്ടത് മുതലയെ. ഗുജറാത്തിലെ വഡോദരയ്ക്കടുത്തുള്ള ഗ്രാമത്തിലാണ് സംഭവം. നിമിഷ ഗോഹില്‍ എന്ന 19 കാരിയാണ്. അതിരാവിലെ മുതലയെ അടുക്കളയില്‍ കണ്ട് ഞെട്ടിയത്. തുടര്‍ന്ന് വനം വകുപ്പ് അധികൃതര്‍ എത്തി രണ്ട് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് മുതലയെ പിടികൂടിയത്.
ബുധനാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്ന യുവതി ദാഹം തോന്നിയപ്പോല്‍ വെള്ളം കുടിക്കാന്‍ വേണ്ടിയാണ് അടുക്കളയില്‍ എത്തിയത. അടുക്കളയില്‍ എത്തിയപ്പോള്‍ അവിടെ അപ്രതീക്ഷിതമായി മുതലയെ കണ്ടു. ഉടനെ തന്നെ അമ്മ രാധാബെന്‍ ഗോഹിലിനെ വിളിച്ചുണര്‍ത്തി. ആദ്യം നിമിഷ സ്വപ്നം കണ്ടതാവുമെന്നാണ് രാധാബെന്‍ കരുതിയതെങ്കിലും അടുക്കളയില്‍ മുതലയെ കണ്ടതോടെ അവര്‍ ഭയന്നു. അടുക്കളയിലെ തറയില്‍ കിടക്കുകയായിരുന്നു മുതല. നാലര അടിയോളം നീളമുണ്ടായിരുന്നു മുതലയ്ക്ക്. അടുക്കളയിലെ പാത്രത്തില്‍ നിന്ന് വെള്ളംകുടിക്കുകയായിരുന്നു മുതലയെന്ന് രാധാബെന്‍ പറഞ്ഞു. മുതലയെ കണ്ടെന്ന് അറിഞ്ഞ് വീട്ടിലേക്ക് ഗ്രാമവാസികള്‍ ഒന്നടങ്കം എത്തി. നര്‍മ്മദ നദിയുടെ അരികത്താണ് ഈ ഗ്രാമം. കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് വെള്ളം തേടിയിറങ്ങിയതാവും മുതലയെന്നാണ് നിഗമനം. വനം വകുപ്പ് അധികൃതരും ഒരു സര്‍ക്കാരിതര സംഘടനയുടെ പ്രതിനിധികളും ചേര്‍ന്ന് രണ്ട് മണിക്കൂറോളം പരിശ്രമിച്ചാണ് മുതലയെ പിടികൂടിയത്. വഡോദരയുടെ മധ്യഭാഗത്ത് കൂടി ഒഴുകുന്ന വിശ്വമിത്ര നദിയില്‍ നിരവധി മുതലകളുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്
Post Your Comments