ന്യൂഡല്‍ഹി : യുപിയില്‍ ബിജെപിയുടെ ഉരുക്ക്കോട്ടയ്ക്ക് ഇളക്കംതട്ടിയില്ല , ബിജെപിയ്ക്ക് വന്‍ മുന്നേറ്റം. ബിജെപി ഉള്‍പ്പെടുന്ന എന്‍ഡിഎ സഖ്യത്തിന് ഇളക്കംതട്ടുമെന്ന് കരുതിയത് ഉത്തര്‍പ്രദേശിലാണ്. എസ്പി–ബിഎസ്പി സഖ്യം യുപി തൂത്തുവാരുമെന്നായിരുന്നു കണക്കുകൂട്ടലുകള്‍. എന്നാല്‍ ആദ്യ ഫലസൂചനകള്‍ അനുസരിച്ച് എന്‍ഡിഎ പരുക്കേല്‍ക്കാതെ നില്‍ക്കുകയാണ്. മോദിയും രാജ്നാഥ് സിങ്ങും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ മത്സരിക്കുന്ന യുപിയില്‍ ബിജെപിയുടെ അടിത്തറ ഇളകിയിട്ടില്ലെന്നാണ് ഇപ്പോള്‍ മനസ്സിലാകുന്നത്.
യുപിയില്‍ നഷ്ടം വരുമെന്നായിരുന്നു ബിജെപിയുടെയും കണക്കുകൂട്ടല്‍. യുപി ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ സീറ്റുനഷ്ടം ദക്ഷിണേന്ത്യയിലും ബംഗാളിലും ഒഡിഷയിലുമായി നികത്തുമെന്നു ബിജെപി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞിരുന്നു..2014ലെ തരംഗത്തിന്റെ അത്രയില്ലെങ്കിലും അറുപതോളം സീറ്റുകളില്‍ ബിജെപി മുന്നിലാണ്.
Post Your Comments