Latest NewsUAE

കുടുംബ പ്രശ്‌നങ്ങൾ സ്മാർട്ടായി പരിഹരിക്കാൻ വാട്ട്സാപ്പ് കൂട്ടായ്മ

അബുദാബി: കുടുംബ പ്രശ്നങ്ങൾ സ്മാർട്ടായി പരിഹരിക്കാൻ വാട്ട്സാപ്പ് കൂട്ടായ്മയുമായി അബുദാബി ജുഡീഷ്യൽ ഡിപാർട്മെന്റിനു കീഴിലുള്ള കുടുംബ കൗൺസലിങ് കേന്ദ്രം. സഹിഷ്ണുതാ വർഷാചരണത്തിന്‍റെ ഭാഗമായാണ് പദ്ധതി. കുടുംബ പ്രശ്നങ്ങൾ കോടതിയെ അറിയിക്കാൻ കുടുംബ കൗൺസിലിങ് കേന്ദ്രത്തിന്‍റെ വാട്ട്സാപ്പ് ഗ്രൂപ്പിൽ സന്ദേശം അയച്ചാൽ മാത്രം മതിയാകും.

വ്യക്തിയുമായി വാട്സാപ്പിലൂടെത്തന്നെ വിവരങ്ങൾ അന്വേഷിച്ച് കൗൺസിലർമാർ പരിഹാരം നിർദേശിക്കുന്നതാണ്. നിലവിൽ പ്രത്യേക അനുമതിയെടുത്ത് നേരിട്ട് ഹാജരാകുന്ന പല വിഷയങ്ങളിലും ഇനി വാട്ട്സാപ്പിലൂടെ തന്നെ പരിഹരിക്കാനാണു ശ്രമം. പ്രശ്നങ്ങൾ ഉള്ള സ്വദേശികളും വിദേശികളും 026513370 നമ്പറിൽ ബന്ധപ്പെട്ട് കുടുംബ കൗൺസിലിന്‍റെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ചേരേണ്ടതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button