സ്ത്രീവിരുദ്ധ സിനിമകളില്‍ അഭിനയിക്കില്ലെന്നും അത്തരം ഡയലോഗുകള്‍ പറയില്ലെന്നും നടനും സംവിധായകനുമായ പൃഥ്വിരാജ് ഒരിക്കല്‍ പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ സിനിമയായ ലൂസിഫറിലെ ഐറ്റം ഡാന്‍സിനെ കുറിച്ച് വിവാദത്തിനും ചര്‍ച്ചകള്‍ക്കും വഴിതെളിച്ചിരുന്നു. മോഹന്‍ലാല്‍ നായകനായെത്തിയ ലൂസിഫറിന്റെ ക്ലൈമാക്‌സ് രംഗത്തിലാണ് ഐറ്റം ഡാന്‍സ് ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ സംഭവം വിവാദമായതോടെ പൃഥ്വി തന്നെ മറുപടിയുമായി രംഗത്തെത്തിയിരുന്നു.
ഡാന്‍സ് ബാറില്‍ ഐറ്റം ഡാന്‍സ് അല്ലാതെ ഓട്ടന്‍ തുള്ളല്‍ കാണിക്കാന്‍ പറ്റുമോ എന്നായിരുന്നു പൃഥ്വിയുടെ പ്രതികരണം. എന്നാല്‍ ഇതിനെ ട്രോളി സംവിധായകന്‍ ഒമര്‍ ലുലു രംഗത്തെത്തി. ”ഒരുപാട് ചര്‍ച്ചയ്ക്കും വിലയിരുത്തലുകള്‍ക്കുമൊടുവില്‍ ഐറ്റം ഡാന്‍സ് സ്ത്രീവിരുദ്ധമല്ല എന്ന് തെളീയിക്കപ്പെട്ടതിനാല്‍ എന്റെ അടുത്ത പടത്തില്‍ ഒരു കിടിലം ഐറ്റം ഡാന്‍സ് ഉണ്ടായിരിക്കുന്നതാണ്. ഇനി ആ സമയത്ത് ആരും കാലുമാറരുത്”-എന്നാണ് ഒമര്‍ ലുലു ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
https://www.facebook.com/omarlulu/posts/734913866905373?__xts__%5B0%5D=68.ARDRe6uZKSE5AFWmCnY7Uo-nQ72CRutaIMewe8PiffZiwkfappMhLVYcfKelAFDzgkcfZO2eZR9FbkGVWi-wmx8bXAziMNhWXYuTvqn773J6NBjEdF_riL8DZhEJSk29xlHMlgFVgXtX_xzvzSmyZIlAZWp97U8kVRmouDb6JUYSEXukWZznZkbQnekQMQho5-THvI2x_7IfR3BEYY8o7mwyrpVVehbPeG8WySvWqcnJhWrCWH7NsxYsf6upeEQjZtQGNEuiSGAS8pG-rcqqKt5Rtmfz0v6G5KfJI-Hk74eteUAEpzFacY61wlyCSpBA3gJ1PqFTnTLBiX6FRJE&__tn__=-R
Post Your Comments