തിരുവനന്തപുരം: പോലീസ് ഹെഡ്‌കോട്ടേഴ്‌സില്‍ അടിമുടി മാറ്റങ്ങളുമായി വീണ്ടും കേരള പോലീസ്. കാലഘട്ടത്തിന് അനുസരിച്ച് ലാത്തി ചാര്‍ജ്ജില്‍ മാറ്റം വരുത്തിയതിന് പിന്നാലെയാണ് ഹെഡ്‌കോട്ടേഴ്‌സിലും പുതിയ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. ഇതിന്റെ ആദ്യപടിയെന്നോണം ഹെഡ്‌കോട്ടേഴ്‌സിന്റെ ചുമരുകളില്‍ കാര്‍ട്ടൂണുകള്‍ പതിപ്പിച്ച് അലങ്കരിച്ചിരിക്കുകയാണ് പോലീസ്.
പോലീസ് ഹെഡ്‌കോട്ടേഴ്‌സിന്റെ ആദ്യ നിലയിലെ ചുമരുകളിലാണ് ഇപ്പോള്‍ കാര്‍ട്ടുണുകള്‍ പതിപ്പിക്കുന്നത്. പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ആര്‍ കെ ലക്ഷ്മണിന്റെ കാര്‍ട്ടുകളാണ് നിലവില്‍ ചുമരുകളില്‍ ഉള്ളത്. ഈ കാര്‍ട്ടൂണുകള്‍ക്ക് ഒരു പ്രത്യേകത കൂടിയുണ്ട്. ഇവയൊന്നും പോലീസ് സൗഹൃദ കാര്‍ട്ടൂണുകളല്ല. കേരള പോലീസിനുള്ള അഭിനന്ദനങ്ങളുമല്ല ഇവയില്‍ നിറയുന്നത്. മറിച്ച് പോലീസിനെ നിശിതമായി വിമര്‍ശിക്കുന്ന തരത്തിലുള്ള കാര്‍ട്ടൂണുകളണ് ഇവയൊക്കെയും.
ആര്‍ കെ ലക്ഷ്മണിന്റെ ‘കോമണ്‍ മാന്‍’ കാര്‍ട്ടൂണുകളില്‍ ഉള്‍പ്പെടുന്ന ചിത്രങ്ങളാണ് ചുമരുകളില്‍ സ്ഥാപിച്ചിരിക്കുന്നത്. ശങ്കര്‍, അബു എബ്രഹാം തുടങ്ങിയവരെ പോലെ പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകളുടെയും കാര്‍ട്ടൂണുകള്‍ പതിപ്പിക്കാനും തങ്ങള്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും ഡി ജി പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. എന്തായാലും ഹെഡ് കോട്ടേഴ്‌സില്‍ കാര്‍ട്ടൂണുകള്‍ പതിച്ച് അലങ്കരിച്ചതിന് പിന്നാലെ ഇനിയും കേരള പോലീസില്‍ ഏറെ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.
Post Your Comments