Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsElection 2019

ജനാധിപത്യം വികസനത്തെ തടയുമെന്നു പരാതിപ്പെടുന്ന ശതകോടിശ്വരൻ പറയുന്നു, എൻ ഡി എ അധികാരത്തിലെത്തും

ന്യൂഡൽഹി: ഓഹരി നിക്ഷേപത്തിലൂടെ കോടിശ്വരനായ ജുൻജുൻവാലയുടെ തെരഞ്ഞെടുപ്പ് പ്രവചനവും പുറത്ത് വന്നു. എൻ ഡി എ 300 സീറ്റിനു മുകളിൽ നേടുമെന്നാണ് ഇദ്ദേഹം പറയുന്നത്. അതെ സമയം ജനാധിപത്യം വികസനത്തിന് തടസ്സമാകുന്നുണ്ടെന്നും ജുൻജുൻവാല കൂട്ടിച്ചേർത്തു. ‘ഇന്ത്യയുടെ വികസനത്തെ ഏറ്റവും അധികം പരിമിതപ്പെടുത്തുന്ന ഘടകം ജനാധിപത്യമാണ്. പക്ഷെ ആവശ്യവുമാണത്. അത് നമുക്ക് തള്ളിക്കളയാനാവില്ല’

ബ്യൂറോക്രാറ്റിക് സിസ്റ്റവും മറ്റൊരു പരിമിതിയാണെന്നും പക്ഷെ കാലവും സാങ്കേതിക വിദ്യയും ആ പ്രശ്‌നം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു

‘എന്‍ഡിഎ വരാന്‍ സാധ്യതയുണ്ടെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ മാര്‍ക്കറ്റില്‍ പ്രതിഫലിച്ചിരുന്നു. എന്നാല്‍ എന്‍ഡിഎക്ക് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കഴിയാതെ പോയാല്‍ അത് മാര്‍ക്കറ്റിനെ വളരെ പ്രതികൂലമായി ബാധിക്കും. പക്ഷെ എന്‍ഡിഎ അധികാരത്തില്‍ വരാതിരിക്കാനുള്ള സാധ്യത ഞാന്‍ കാണുന്നുമില്ല’. വിപണിയെയും വ്യാപാരത്തെയും കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button