സാന്‍ഫ്രാന്‍സിസ്‌കോ: ടിക് ടോക്കിനെയും സ്‌നാപ്പ്ചാറ്റിനേയും കോപ്പിയടിച്ച് ജനപ്രിയ മീഡിയയായ ഇൻസ്റ്റഗ്രാമും, ഇന്‍സ്റ്റാഗ്രാമിന്റെ വീഡിയോ സ്ട്രീമിങ് സേവനമായ ഐജിടിവിയുടെ പ്രചാരം വര്‍ധിപ്പിക്കുന്നതിനായി ടിക് ടോക്കിനേയും സ്നാപ്ചാറ്റിനേയും മാതൃകയാക്കി പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നു. ഐജിടിവിയില്‍ വീഡിയോകള്‍ ‘ഫോര്‍ യു’, ‘ഫോളോയിങ്’, ‘കണ്ടിന്യൂ വാച്ചിങ്’ എന്നിങ്ങനെ വിവിധ വിഭാഗങ്ങളാക്കി ക്രമീകരിച്ചിരുന്ന രീതി മാറ്റി. പകരം അല്‍ഗൊരിതം അടിസ്ഥാനമാക്കി ഉപയോക്താക്കള്‍ക്ക് അനുയോജ്യമായ വീഡിയോകള്‍ പ്രദര്‍ശിപ്പിക്കുന്ന രീതി കൊണ്ടുവന്നു.
നിലവിൽ ലോകത്തിലെ തന്നെ ഏറ്റവും ജനപ്രിയ ആപ്ലിക്കേഷനായ ടിക് ടോക്കിലെ ‘ഫോര്‍ യു’ എന്ന വിഭാഗത്തില്‍ അല്‍ഗൊരിതം അടിസ്ഥാനമാക്കി പ്രദര്‍ശിപ്പിക്കുന്ന വീഡിയോകളാണുള്ളത്. ഈ മാതൃകയാണ് ഇന്‍സ്റ്റാഗ്രാം അനുകരിച്ചത്.
കഴിഞ്ഞ വർഷം അതായത്, 2018 ലാണ് ദൈര്‍ഘ്യമേറിയ വീഡിയോകള്‍ പങ്കുവെക്കുന്നതിനായി ഇന്‍സ്റ്റാഗ്രാം ഐജിടിവി അധവാ ഇന്‍സ്റ്റാഗ്രാം ടിവി തുടങ്ങിയത്. ഇന്‍സ്റ്റഗ്രാം ആപ്പിനുള്ളില്‍ നിന്നും ഐജിടിവിയിലേക്ക് നേരിട്ട് പ്രവേശനം ഉണ്ടെങ്കിലും ഐജിടിവിയ്ക്ക് പ്രത്യേകം ആപ്ലിക്കേഷനുണ്ട്.
Post Your Comments