ഖത്തര്‍: റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ 2018ല്‍ ഖത്തര്‍ നടത്തിയത് വന്‍ കുതിപ്പ്. 8034 പുതിയ കെട്ടിടങ്ങള്‍ക്കുള്ള ലൈസന്‍സാണ് പോയ വര്‍ഷം ഖത്തറില്‍ അനുവദിച്ചത്. ഇത് 2017 നേക്കാളും മുപ്പത് ശതമാനം കൂടുതലാണ്. വില്ലകള്‍, ഓഫീസ് കെട്ടിടങ്ങള്‍ എന്നിവയ്ക്കുള്ള ലൈസന്‍സുകളാണ് പ്രധാനമായും നല്‍കിയത്. ഖത്തര്‍ ആസൂത്രണ മന്ത്രാലയമാണ് റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് വലിയ ഊര്‍ജ്ജം പകരുന്ന ഈ കണക്കുകള്‍ പുറത്തുവിട്ടത്.
ലോക അത്ലറ്റിക് മീറ്റിന് ഈ വര്‍ഷം ഖത്തര്‍ വേദിയാകുന്നതിനാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള താരങ്ങളും കായിക പ്രേമികളും ഖത്തറിലെത്തും. പുതിയ കെട്ടിടങ്ങള്‍ വരുന്നതോടെ രാജ്യത്ത് താമസ കെട്ടിടങ്ങളുടെ വാടക കുറയുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.ഉപരോധത്തിനിടയിലും ഖത്തറില്‍ നിക്ഷേപമിറക്കാന്‍ താല്‍പ്പര്യപ്പെടുന്നവരുടെ എണ്ണം കൂടുന്നുവെന്ന സൂചനകളാണ് ഈ നേട്ടത്തിന്‍ നിന്ന് ലഭ്യമാകുന്ന സൂചന. ഈ വര്‍ഷവും റിയല്‍ എസ്റ്റേറ്റ് രംഗത്ത് വലിയ മുന്നേറ്റമാണ് ഖത്തര്‍ പ്രതീക്ഷിക്കുന്നത്.
Post Your Comments