പാരീസ്: ഫ്രാൻസിൽ ഇന്ത്യൻ റഫേൽ പ്രോജക്ട് മാനേജുമെന്റ് ടീം ഓഫീസിൽ അജ്ഞാത വ്യക്തികൾ കടക്കാൻ ശ്രമം . ഇന്ത്യൻ സുരക്ഷക്ക് സുപ്രധാനമായ റഫേൽ ജെറ്റുകളുമായി ബന്ധപ്പെട്ട സെൻസിറ്റീവ് ഡേറ്റയുടെ രഹസ്യങ്ങൾ കൈക്കലാക്കാനുള്ള ശ്രമമായിരിക്കാം ഇതെന്നാണ് സൂചന. ഭാഗ്യവശാൽ, ഹാർഡ് ഡിസ്ക്കോ മറ്റു രേഖകളോ എടുക്കാൻ സാധിച്ചില്ലെന്നാണ് റിപ്പോർട്ട്.
മോഷണം നടന്നിട്ടില്ലാത്ത സ്ഥിതിക്ക് ഇവർ അതിക്രമിച്ചു കടന്നതെന്തിനാണെന്നുള്ള കൂടുതൽ വിശദാംശങ്ങൾ അന്വേഷിക്കുകയാണ്. രാജ്യത്തിന്റെ വ്യോമ സംരക്ഷണം വർധിപ്പിക്കാൻ ഡസ്സോൾട്ട് ഏവിയേഷൻസിൽ നിന്ന് 38 റഫേൽ യുദ്ധവിമാനങ്ങൾ ഇന്ത്യ വാങ്ങുന്നുണ്ട്. ഇതിന്റെ പേരിൽ പ്രതിപക്ഷം അഴിമതിയാരോപണം നടത്തുന്നതിനിടെയാണ് ഈ സംഭവം. പ്രതിരോധ മന്ത്രാലയം ഇന്ത്യൻ വ്യോമസേനയിൽ നിന്ന് റിപ്പോർട്ട് അന്വേഷിക്കുന്നുണ്ട്. ഫ്രഞ്ച് പോലീസാണ് ഈ കേസ് അന്വേഷിക്കുന്നത്.
Post Your Comments