Latest NewsIndia

തെരഞ്ഞെടുപ്പ് ഫലം പിണറായിക്ക് നിർണായകം

തിരുവനന്തപുരം•കേരളത്തിൽ സിപിഎമ്മിൻറെ സംസ്ഥാന സെക്രട്ടറി ആയി ദീർഘകാലം പ്രവർത്തിച്ചയാളാണ് പിണറായി വിജയൻ, ഇപ്പോൾ മുഖ്യമന്ത്രിയും. ഇതാദ്യമായാണ് പിണറായി കേരളത്തിലെ ഒരു പൊതുതെരഞ്ഞെടുപ്പിൽ പാർട്ടിയുടെ നെടുനായകത്വം വഹിക്കുന്നത്. മുൻപൊക്കെ സംഘടനാ രംഗത്ത് കണിശതയോടെ പ്രവർത്തിക്കുമ്പോളും തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ താര പ്രചാരകൻ വി എസ്സായിരുന്നു. എന്നാൽ ഇത്തവണ മുഴുവൻ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കും പിണറായി ഒറ്റയ്ക്ക് നേതൃത്വം നൽകുന്ന കാഴ്ചയാണ് കണ്ടത്. അത് കൊണ്ട് തന്നെ മുഖ്യമന്ത്രി എന്ന നിലയിലും കേരളത്തിലെ സിപിഎമ്മിന്റെ മുഖമെന്ന നിലയിലും ഈ തെരഞ്ഞെടുപ്പ് ഫലം പിണറായിക്ക് ഏറെ നിർണ്ണായകമാണ്.

വലിയ കോളിളക്കങ്ങൾ സൃഷ്ട്ടിച്ച ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടുണ്ടോയെന്നാണ് കേരളം ഇപ്പോൾ ഉറ്റുനോക്കികൊണ്ടിരിക്കുന്നത്. ഈ വിഷയത്തിൽ ഒരു തിരിച്ചടിയുണ്ടായാൽ അത് പാര്ട്ടിക്കുള്ളിലും, പുറത്തും മുഖ്യമന്ത്രിക്ക് നേരെ ചോദ്യങ്ങളുയരാൻ കാരണമാകും. തിടുക്കപ്പെട്ട് വിധി നടപ്പിലാക്കാൻ ശ്രമിച്ചു എന്ന ആരോപണം ഇപ്പോൾ തന്നെ പല കോണിൽ നിന്നും ഉയരുന്നുണ്ട്. ശബരിമല വോട്ടായി മാറിയാൽ അത് ഏറ്റവുമധികം ക്ഷീണം ചെയ്യുക ഇടതു പക്ഷത്തിനു തന്നെയാകും. ഇത് പാർട്ടിക്കകത്തും മുന്നണിക്കകത്തും മുഖ്യമന്ത്രിക്കെതിരെ എതിർ സ്വരങ്ങളുയരാൻ ഇടയാക്കും.

എന്നാൽ തെരഞ്ഞെടുപ്പിൽ സിപിഎം നേട്ടമാണ് ഉണ്ടാക്കുന്നതെങ്കിൽ അത് ഇത് വരെയില്ലാത്ത മൈലേജ് മുഖ്യമന്ത്രിക്ക് സമ്മാനിക്കുകയും ചെയ്യും. സംഘപരിവാറിനെതിരെ ഇത്ര കർക്കശ നിലപാടെടുക്കുന്ന രാഷ്ട്രീയ നേതാവെന്ന നിലയിൽ അദ്ദേഹം നേതൃത്വം നൽകിയ തെരഞ്ഞെടുപ്പ് വിജയം പിണറായിയെ ദേശിയ ശ്രദ്ധയിലേക്കെത്തിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button