ദോഹ: ചികിത്സാ പിഴവ് സംഭവിച്ചതിനെ തുടർന്ന് സ്വകാര്യ ക്ലിനിക്കും ഡോക്ടറും ചേർന്ന് രോഗിക്ക് 10 ലക്ഷം റിയാൽ നൽകാൻ ഉത്തരവ്. ഏകദേശം 1.90 രൂപ വരും ഇത്. തലവേദനയും മൂക്കിന്റെ പ്രശ്‌നങ്ങളും മൂലം ചികിത്സ തേടിയെത്തിയ വനിതയോട് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർ അറിയിച്ചു. എന്നാൽ ശസ്ത്രക്രിയയ്ക്ക് ശേഷം ഇവർക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ അനുഭവപ്പെടുകയായിരുന്നു. ഡോക്ടർക്ക് അറബിക് ഭാഷ വശമില്ലാത്തതിനാൽ ആശയവിനിമയത്തിൽ വന്ന പിഴവാണ് ഇത്തരത്തിലൊരു തെറ്റ് പറ്റാൻ കാരണമെന്ന് സിവിൽ കോടതി നിരീക്ഷിച്ചു.
Post Your Comments