പന്തളം: റോഡിന് നടുവിൽ മാലിന്യം തള്ളിയ നിലയിൽ.മുളമ്പുഴ മഞ്ജിമ-പാറപ്പാട്ട് റോഡിൽ ഞായറാഴ്ച രാത്രിയാണ് മാലിന്യം തളളിയത്. നടക്കാൻ പോലും ഇടമില്ലാത്ത വിധത്തിലാണ് പ്ലാസ്റ്റിക് ചാക്കുകളിലും സഞ്ചികളിലും നിറച്ച മാലിന്യം വിതറിയിട്ടുള്ളത്.
ഈ സ്ഥലത്ത് സാമൂഹിക വിരുദ്ധരുടെ ശല്യം രൂക്ഷമാണ്. നഗരസഭയിൽ പരാതിപ്പെട്ടിട്ടും ഫലമില്ലെന്നു നാട്ടുകാർ പറഞ്ഞു. മുട്ടാർ-മണികണ്ഠനാൽത്തറ റോഡിൽ പാണ്ടിപ്പുറത്തു കാവ് ദേവീ ക്ഷേത്രത്തിനു സമീപവും റോഡിൽ മാലിന്യം തള്ളുന്നത് പതിവാണ്. റോഡിൽ കുപ്പിച്ചില്ലുകൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കിടക്കുന്നതു മൂലം കാൽനട യാത്രക്കാർ ദുരിതത്തിലാണ്.
ഈ ഭാഗത്ത് പോലീസ് സാന്നിധ്യവും ചുരുക്കമാണ്. കുടശനാട് തോണ്ടുകണ്ടം പാലത്തിന് ഇരുപുറവും മാംസാവശിഷ്ടങ്ങൾ നിറഞ്ഞ ചാക്കു കെട്ടുകൾ തള്ളിയതിനാൽ നടക്കാൻ കഴിയാത്ത അവസ്ഥയാണ്.
Post Your Comments