ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ ക്ലീൻ ചീറ്റ് നൽകിയതിൽ തന്റെ വിയോജിപ്പ് രേഖപ്പെടുത്തണമെന്ന കമ്മീഷൻ അംഗം അശോക് ലവാസയുടെ ആവശ്യം തള്ളി. ലവാസയുടെ വിയോജനക്കുറിപ്പ് പരസ്യപ്പെടുത്തില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി. മുൻ കമ്മീഷണർമാരുടെ അഭിപ്രായം പരിഗണിച്ചാണ് തീരുമാനം.
തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചു എന്നാരോപിച്ചുകൊണ്ടുള്ള അഞ്ച് പരാതികളില്‍ മോദിക്കും അമിത് ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കിയതിനെയാണ് ലാവാസ എതിര്‍ത്തത്. എന്നാല്‍ ഭൂരിപക്ഷ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ കമ്മീഷന്റെ നടപടി അംഗീകരിക്കപ്പെടുകയായിരുന്നു.
വിയോജിപ്പ് രേഖപ്പെടുത്തേണ്ടത് ഭരണഘടനാപരമായ ബാധ്യതയെന്ന് ലവാസ പറഞ്ഞിരുന്നു. അദ്ദേഹം നിലപാട് പരസ്യമാക്കിയത് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് യോഗത്തിന് മുമ്പാണ്.
Post Your Comments