കോട്ടയം: വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ പി.ജെ.ജോസഫും ജോസ്.കെ.മാണിയും. കേരളാ കോണ്‍ഗ്രസ് (എം) പിളര്‍പ്പിലേക്കെന്നു സൂചന . കോട്ടയത്തു നടന്ന കെ.എം. മാണി അനുസ്മരണച്ചടങ്ങിലും കേരളാ കോണ്‍ഗ്രസി(എം)ലെ അധികാരത്തര്‍ക്കം പ്രകടമായിരുന്നു.
ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ്. തോമസ് നേരത്തേയെത്തിയെങ്കിലും മാധ്യമങ്ങള്‍ക്കു പിടികൊടുക്കാതെ വേദിയില്‍ ഇരിപ്പുറപ്പിച്ചു. മാണിയുടെ വിശ്വസ്തനായിരുന്ന, സംഘടനാച്ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജോയി എബ്രഹാം ചടങ്ങിന് എത്തിയതേയില്ല. വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫിന്റെ പക്ഷത്തെത്തിയ ജോയിക്കെതിരേ ജോസ് കെ. മാണി വിഭാഗത്തില്‍ പ്രതിഷേധം ശക്തമാണ്. ജോയിയെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ടു യൂത്ത് ഫ്രണ്ട് (എം) പാലാ നിയോജകമണ്ഡലം കമ്മിറ്റി പ്രമേയവും പാസാക്കിയിരുന്നു. അനുസ്മരണച്ചടങ്ങില്‍ പി.ജെ. ജോസഫിന്റെ അധ്യക്ഷപ്രസംഗം തീര്‍ന്നശേഷമാണു െവെസ് ചെയര്‍മാന്‍ ജോസ് കെ. മാണി എത്തിയത്.
പാര്‍ട്ടി ഉന്നതാധികാരസമിതിയംഗം റോഷി അഗസ്റ്റിന്‍ എം.എല്‍.എയ്ക്കൊപ്പമെത്തിയ ജോസിനെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചാണു വേദിയിലേക്ക് ആനയിച്ചത്. മോന്‍സ് ജോസഫ് എം.എല്‍.എയ്ക്ക്ഒപ്പമെത്തിയ ജോസഫിനെ വരവേല്‍ക്കാന്‍ അനുകൂലികള്‍ കാത്തുനിന്നെങ്കിലും െവെകിയതിനാല്‍ കാര്യമായ സ്വീകരണമുണ്ടായില്ല. ജോസും ജോസഫും വിട്ടുവീഴ്ചയ്ക്കു തയാറാകാത്ത സാഹചര്യത്തില്‍ പാര്‍ട്ടി കടുത്തപ്രതിസന്ധിയിലാണെന്ന് അനുസ്മരണസമ്മേളനം തെളിയിച്ചു.
Post Your Comments