കൊച്ചി : ഡിജിപി ജേക്കബ് തോമസിനെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തു. അനുമതിയില്ലാതെ പുസ്തകം പ്രസിദ്ധീകരിച്ചതിനാണ് കേസെടുത്തത്.സര്‍വീസിലിരിക്കെ അദ്ദേഹം എഴുതിയ പുസ്തകത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചതിനാണ് മെയ് 12 ന് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.
പോലീസ് ആസ്ഥാനത്തെ ക്രൈംബ്രാഞ്ച് സ്റ്റേഷനിലാണ് സംസ്ഥാനത്തെ ഏറ്റവും സീനിയറായ ഡി.ജി.പിക്കെതിരെ ക്രമിനൽ കേസ് രജിസ്റ്റര്‍ ചെയ്തതിരിക്കുന്നത്.സര്‍ക്കാരിനെ വിമര്‍ശിച്ചു പുസ്തകമെഴുതിയ ജേക്കബ് തോമസിനെതിരേ ക്രിമിനല്‍ കേസെടുക്കണമെന്ന് സംസ്ഥാന പോലീസ് മേധാവിക്ക് സര്‍ക്കാര്‍ കർശന നിര്‍ദ്ദേശം നല്‍കിയിരുന്നു.അതിനാൽ പുസ്തകം പ്രസിദ്ധീകരിക്കാൻ പോലീസ് അനുമതി നൽകിയിരുന്നില്ല. എന്നാൽ ജേക്കബ് തോമസ് അനുമതി ലഭിക്കുന്നതിന് മുമ്പുതന്നെ പുസ്തകം പുറത്തിറക്കി.
‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന പേരില്‍ ജേക്കബ് തോമസ് എഴുതിയ പുസ്തകത്തിലെ പരാമര്‍ശങ്ങളാണ് സര്‍ക്കാരിനെ ചൊടിപ്പിച്ചത്. അഞ്ചുതവണ സസ്പെന്‍ഷനിലായ ജേക്കബ് തോമസ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്റെ ഭാഗമായി സ്വയംവിരമിക്കലിന് സർക്കാരിനോട് അനുവാദം തേടിയിരുന്നു. എന്നാല്‍ ചട്ടപ്രകാരമുള്ള അപേക്ഷയല്ലെന്നു കാട്ടി സര്‍ക്കാര്‍ അതു തള്ളിക്കളഞ്ഞു
Post Your Comments