ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടു ദിവസം നീണ്ടു നിന്ന കേദാര്‍നാഥ്, ബദരീനാഥ് ക്ഷേത്ര സന്ദര്‍ശനങ്ങളും രുദ്ര ഗുഹയിലെ ധ്യാനവുമെല്ലാം ഏറെ വാദപ്രതിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു. മോദിയുടെ ധ്യാനത്തിനെ കഅനുകൂലിച്ചും അല്ലാതെയും നിരവധി ട്രോളുകളും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഒടുവില്‍ ധ്യാനത്തിന്റെ സ്വന്തം ചിത്രം പങ്കുവെച്ച് മോദിയെ ട്രോളി ട്വിങ്കിള്‍ ഖന്നയും രംഗത്തെത്തിയിരിക്കുകയാണ്.
Folks please sign up-After seeing so many spiritual images in the last few days-I am now starting a series of workshops ‘Meditation Photography-Poses and Angles’ I have a feeling after wedding photography this is going to be the next big thing :) #AJokeADayMayKeepJillSane pic.twitter.com/uYP4FpQvYX
— Twinkle Khanna (@mrsfunnybones) May 20, 2019
‘കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുറേയേറെ സ്പിരിച്വല്‍ ചിത്രങ്ങള്‍ കണ്ടു. ഇനി ഞാനും ഒരു മെഡിറ്റേഷന്‍ ഫോട്ടോഗ്രാഫി ആരംഭിക്കുകയാണ്. മെഡിറ്റേഷന്‍ ഫോട്ടോഗ്രാഫി പോസുകളും വിവിധ ആംഗ്ലുകളും’ എന്നാണ് താരം ട്വിറ്ററില്‍ കുറിച്ചത്. നരേന്ദ്ര മോദിയ്‌ക്കെതിരെയും ബിജെപിക്കെതിരെയും ശക്തമായി നിലപാടുകളെടുത്ത് ശ്രദ്ധേയയായ ട്വിങ്കിള്‍ ഖന്ന ബോളിവുഡ് താരം അക്ഷയ്കുമാറിന്റെ ഭാര്യയാണ്. ട്വിങ്കിള്‍ ഖന്നയുടെ മെഡിറ്റേഷന്‍ ഫോട്ടോഗ്രഫിക്് നിമിഷങ്ങള്‍ക്കകം നിരവധി പ്രതികരണങ്ങളാണ് ലഭിച്ചത്.
Post Your Comments