Election NewsLatest NewsKeralaElection 2019

എക്സിറ്റ് പോൾ ഫലങ്ങളെ കുറിച്ചുള്ള കെ സുരേന്ദ്രന്റെ പ്രതികരണമിങ്ങനെ

പത്തനംതിട്ട: ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപെട്ടു പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെ കുറിച്ച് പ്രതികരിച്ച് ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍. പത്തംതിട്ടയില്‍ യുഡിഎഫ് വിജയിക്കുമെന്ന എക്സിറ്റ് പോളുകള്‍ ചിലരുടെ ആഗ്രഹം മാത്രമാണ്. പത്തനംതിട്ടയില്‍ ബിജെപിക്ക് വലിയ ജയം ഉണ്ടാകുമെന്നും എക്സിറ്റ് പോളുകള്‍ കാണാത്ത അടിയൊഴുക്കുകള്‍ ഉണ്ടായിട്ടുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

വിവിധ ഏജന്‍സികള്‍ പുറത്തുവിട്ട എക്സിറ്റ് പോള്‍ പ്രകാരം പത്തനംതിട്ട മണ്ഡലത്തില്‍ യുഡിഎഫ് വിജയിക്കുമെന്നാണ് പറയുന്നത്. യുഡിഎഫിന്‍റെ ആന്‍റോ ആന്‍റണി 34 ശതമാനം വോട്ട് നേടി വിജയിക്കുമെന്നാണ് മാതൃഭൂമി ന്യൂസും ജിയോ വൈഡ് ഇന്ത്യയും ചേര്‍ന്ന് നടത്തിയ സര്‍വേയുടെ പ്രവചനം. എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ 31 ശതമാനം വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തുമെന്നും ല്‍ഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ് 29 ശതമാനം വോട്ടുകളുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും സർവേ ചൂണ്ടികാട്ടുന്നു.

ബിജെപിക്ക് വിജയപ്രതീക്ഷയുള്ള മണ്ഡലങ്ങളിൽ ഒന്നാണ് ശബരിമല യുവതീ പ്രവേശനം ഏറെ ചര്‍ച്ചയായ പത്തനംതിട്ട . കേരളത്തില്‍ തിരുവനന്തപുരത്തോ അല്ലെങ്കില്‍ പത്തനംതിട്ടയിലോ ബിജെപി ജയിക്കാനുള്ള സാധ്യതയാണ് വിവിധ ദേശീയമാധ്യമങ്ങളിലെ എക്സിറ്റ് പോള്‍ ചര്‍ച്ചകളില്‍ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button