ന്യൂഡല്‍ഹി•തന്നെ മന്ത്രിസഭയിൽ നിന്നും ഒഴിവാക്കിയ നടപടി നേരത്തെതന്നെ സ്വീകരിക്കാൻ യോഗി ആദിത്യനാഥ് ആർജവം കാണിക്കണമായിരുന്നെന്ന് ഓം പ്രകാശ് രാജ്ഭർ.
താൻ നേരത്തെ രാജിക്കത്ത് നൽകിയതാണ്. ഒരേ മുന്നണിയുടെ ഭാഗമായി തന്റെ പാർട്ടിയും ബിജെപിയും നിൽക്കുമ്പോൾ ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി മത്സര രംഗത്ത് നിന്നും ഒഴിവാക്കപെടുന്ന സാഹചര്യത്തിൽ അണികളോട് എന്ത് മറുപടി പറയണമായിരുന്നെന്നും അദ്ദേഹം ചോദിച്ചു.
എസ്.പി-ബി.എസ്.പി-ആര്‍.എല്‍.ഡി സഖ്യത്തോടൊപ്പം ചേരുമോ എന്ന ചോദ്യത്തിന് അതിനുള്ള മറുപടി വഴിയേ പറയാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. താൻ മന്ത്രിയായിരുന്ന സമൂഹ്യനീതി വകുപ്പിന്റെ നിര്‍ദേശങ്ങളൊന്നും യോഗി ആദിത്യനാഥ് കേൾക്കാറില്ലായിരുന്നെന്നും കുട്ടികള്‍ക്കും പാവപ്പെട്ടവര്‍ക്കും ഉള്ള പ്രാഥമിക വിദ്യാഭ്യാസ സൗകാര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതിനെ കുറിച്ച് താന്‍ സംസാരിച്ചാല്‍ അത് തെറ്റാണെന്ന സമീപനമായിരുന്നു യോഗിയുടേതെന്നും ഓം പ്രകാശ് രാജ്ഭര്‍ പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ ബി.ജെ.പി തകര്‍ന്നടിയുമെന്നും എസ് പി-ബി എസ് പി സഖ്യം വൻ വിജയം നേടുമെന്നും ഓം പ്രകാശ് രാജ്ഭര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെത്തുടർന്നാണ് യോഗി ഇദ്ദേഹത്തെ മന്ത്രിസഭയിൽ നിന്നും പുറത്താക്കിയത്.
Post Your Comments