ന്യൂഡൽഹി: കാലവർഷം ആൻഡമാൻ ദ്വീപുകളിലെത്തി. കാലാവസ്ഥാ നിരീക്ഷണവകുപ്പ് (ഐ.എം.ഡി.) ആണ് ഇക്കാര്യം അറിയിച്ചത്. അതേസമയം ജൂൺ ആറിനേ കാലവർഷം കേരളത്തിലെത്തുകയുള്ളു. വേനൽമഴയിൽ രാജ്യത്താകമാനം 22 ശതമാനത്തിന്റെ കുറവാണുണ്ടായത്. മാർച്ച് ഒന്നുമുതൽ മേയ് 15 വരെ 75.9 മില്ലീമീറ്റർ മഴയാണ് പെയ്തത്. സാധാരണ 96.8 മില്ലീമീറ്റർ മഴയാണ് ഈ കാലയളവിൽ ലഭിക്കാറുള്ളത്. വേനൽ മഴയിലുണ്ടായ കുറവ് കാർഷികമേഖലയ്ക്ക് തിരിച്ചടിയാകും.
Post Your Comments