ബംഗളൂരു•രാഷ്ട്രീയ പാർട്ടികളെ പരിഹസിക്കുന്ന ആക്ഷേപ ഹാസ്യ പരിപാടികൾ സംപ്രേക്ഷണം ചെയ്യുന്ന ചാനലുകൾക്കെതിരെ കർണാടക എച്ച് ഡി കുമാരസ്വാമി. ഇത്തരം ചാനൽ പരിപാടികൾ വിലക്കുന്നതിനു നിയമ നിർമ്മാണം വേണമെന്നും കർണാടക മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ്- ജെഡിഎസ് സഖ്യത്തിന് ഏറെനാൾ ആയുസ്സുണ്ടാകില്ല എന്ന തരത്തിൽ പരിഹസിച്ചുകൊണ്ടുള്ള പരിപാടികൾ ചില മാധ്യമങ്ങൾ സംപ്രേക്ഷണം ചെയ്തിരുന്നു. ഇതിൽ അസ്വസ്ഥനായാണ് കുമാരസ്വാമി ഇങ്ങനെ പ്രതികരിച്ചത്. രാഷ്ട്രീയക്കാരെ കുറിച്ച് മാധ്യമങ്ങൾ എന്താണ് കരുതിവെച്ചിരിക്കുന്നതെന്നും, എപ്പോഴും പരിഹസിക്കാൻ സാധിക്കുന്നവരെന്നാണോ തങ്ങളെ കുറിച്ചുള്ള ധാരണയെന്നും ഇത്തരത്തിൽ പെരുമാറാൻ നിങ്ങൾക്ക് ആരാണ് അവകാശം തന്നതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് ചോദിച്ചു.
തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം കർണാടകയിലെ സഖ്യ സർക്കാർ പരാചയപ്പെടുമെന്നത് അവാസ്തവമായ പ്രചാരണമാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments