ബെംഗളൂരു : 100 ദിവസം പൂർത്തിയാക്കിയ കർണാടക സർക്കാരിന്റെ പ്രവർത്തനങ്ങളിൽ കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി പൂർണ തൃപ്തനെന്ന് മുഖ്യമന്ത്രി എച് ഡി കുമാരസ്വാമി. രാഹുൽ ഇതുവരെ നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിക്കാൻ ആണ് താൻ അദ്ദേഹത്തെ കാണാൻ പോയതെന്നും തുടർന്നും അദ്ദേഹം തങ്ങളെ പിന്തുണക്കും എന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസഭാ പുനഃസംഘടനയെ കുറിച്ച് ചർച്ച ചെയ്ത അദ്ദേഹം ബോര്‍ഡ്-കോര്‍പ്പറേഷനുകളുടെ തലപ്പത്ത് നിയമനം നടത്തുന്നത് സംബന്ധിച്ച് ഉടന്‍ ചര്‍ച്ചകള്‍ നടത്തണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷനോട് ആവശ്യപ്പെട്ടെന്നും അറിയിച്ചു.
ജനങ്ങൾ ഒരിക്കൽക്കൂടി ആഗ്രഹിക്കുണ്ടെങ്കിൽ മുഖ്യമന്ത്രി ആകാൻ തയ്യാർ ആണെന്ന് പറഞ്ഞ സിദ്ധരാമയ്യയുടെ പ്രസ്താവന തെറ്റായി കാണരുതെന്നും അദ്ദേഹം അടുത്ത തെരഞ്ഞടുപ്പിനെ കുറിച്ചാണ് പരാമർശിച്ചതെന്നും കുമാരസ്വാമി വ്യക്തമാക്കി.
Post Your Comments