Latest NewsNewsIndia

കർണാടകയിൽ യോഗി മോഡൽ നടക്കില്ല: ബി.ജെ.പി സർക്കാർ ദുരന്തമാണെന്ന് കുമാരസ്വാമി

ഉത്തര്‍പ്രദേശിലെ സാഹചര്യങ്ങളില്‍ ഏറ്റവും അനുയോജ്യനായ മുഖ്യമന്ത്രിയാണ് യോഗി.

ബെംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്‌ക്കെതിരെ ജെ.ഡിഎസ് നേതാവുമായ എച്ച്‌.ഡി കുമാരസ്വാമി. സംസ്ഥാനത്ത് യോഗി മോഡൽ നടക്കില്ലെന്നും ബി.ജെ.പി സർക്കാർ ദുരന്തമാണെന്നും കർണാടകയെ ഉത്തർപ്രദേശ് പോലെയാക്കാൻ കഴിയില്ലെന്നും അദ്ദേഹം വിമർശിച്ചു. സംസ്ഥാനത്തെ വർഗീയ കലാപങ്ങൾ തടയാൻ യോഗി ആദിത്യനാഥിന്റെ മോഡൽ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മ പറഞ്ഞതിന് പിന്നാലെയാണ് കുമാരസ്വാമിയുടെ പ്രതികരണം.

‘ഉത്തര്‍പ്രദേശിലെ സാഹചര്യങ്ങളില്‍ ഏറ്റവും അനുയോജ്യനായ മുഖ്യമന്ത്രിയാണ് യോഗി. അതുപോലെ കര്‍ണാടകത്തിലെ സാഹചര്യങ്ങളിൽ ഇടപെടാനും നിരവധി മാർഗങ്ങളുണ്ട്. സാഹചര്യം ആവശ്യപ്പെട്ടാല്‍ കര്‍ണാടകയിലും യോഗി മോഡല്‍ ഭരണം വരും’, മുഖ്യമന്ത്രി ബൊമ്മ പറഞ്ഞു.

Read Also: അൽപം ശ്രദ്ധ ആരോഗ്യം ഉറപ്പ് പദ്ധതി: അഞ്ചു ലക്ഷം പേർക്ക് വീട്ടിലെത്തി സ്‌ക്രീനിംഗ് നടത്തിയെന്ന് മന്ത്രി വീണാ ജോർജ്

ഇന്നലെ, മുഖ്യമന്ത്രി പ്രവീൺ നെട്ടാരുവിന്റെ കുടുംബത്തെ കാണുകയും അവർക്ക് നഷ്ടപരിഹാരമായി 25 ലക്ഷം നൽകുകയും ചെയ്തിരുന്നു.’ പ്രവീണിന്റെ കുടുംബത്തിന് ഇനി ഇത്തരത്തിൽ ഒരു കൊലപാതകം നടക്കില്ലെന്ന് ഞാൻ ഉറപ്പു നൽകിയിട്ടുണ്ട്. നിലവിലെ അക്രമാസക്തമായ സാഹചര്യങ്ങൾ തടയാൻ കർണാടകയിൽ യോഗി സർക്കാർ സ്വീകരിക്കുന്ന ബുൾഡോസർ നടപടി പോലുള്ള ശക്തമായ നടപടികൾ സ്വീകരിക്കേണ്ടി വരും’- ബൊമ്മ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button