Latest NewsKerala

ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചെന്നു കടകംപള്ളി

കൊച്ചി: ശബരിമല തിരഞ്ഞെടുപ്പിൽ ചർച്ചയായെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിഷയം വർഗീയ ശക്തികൾ സർക്കാരിനെതിരെയുള്ള ആയുധമാക്കി മാറ്റിയെന്നും ഒരളവു വരെ അവരതിൽ വിജയിച്ചെന്നും മന്ത്രി പറഞ്ഞു. ചെയ്യാത്ത കുറ്റങ്ങൾക്ക് സർക്കാരിന് മേൽ പഴി ചാരാൻ വർഗീയ ശക്തികൾക്ക് സാധിച്ചു. എന്നാൽ ചിന്താശേഷിയുള്ള ജനങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ കഴിഞ്ഞകാലത്തെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടെന്നും അങ്ങനെയാണെങ്കില്‍ ഈ സര്‍ക്കാരിനു അനുകൂലമായി വോട്ട് ചെയ്തിട്ടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ പുറത്ത് വന്ന എക്‌സിറ്റ് പോൾ ഫലങ്ങളെയും തള്ളിയ മന്ത്രി എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പോലെയാകില്ല യഥാര്‍ഥ ഫലമെന്നും പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button