തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണവില ഇന്ന് വീണ്ടും കുറഞ്ഞു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇന്ന് ഗ്രാമിന് 2,960 രൂപയും പവന് 23,680 രൂപയുമാണ് സംസ്ഥാനത്തെ സ്വര്‍ണ നിരക്ക്. ആഗോളവിപണിയിലും സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,275.22 ഡോളറാണ് ഇന്നത്തെ നിരക്ക്.
മെയ് 17 ന് ഗ്രാമിന് 2,990 രൂപയും പവന് 24,920 രൂപയുമായിരുന്നു നിരക്ക്. മെയ് 14 നാണ് സ്വര്‍ണത്തിന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 3025 രൂപയും പവന് 24,200 രൂപയുമായിരുന്നു നിരക്ക്. 2019 ഫെബ്രുവരി 20 നാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമായിരുന്നു സ്വര്‍ണ നിരക്ക്.
Post Your Comments