കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ വർദ്ധനവിന് ശേഷം സ്വര്‍ണവിലയില്‍ ഇടിവ്. പവന് 560 രൂപ കുറഞ്ഞ് 36,400 രൂപയായി. ഗ്രാമിന് 70 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4550 രൂപയായി. ഡോളര്‍ കരുത്തുനേടിയതും ബോണ്ട് ആദായം ഉയർന്നതും ആഗോള വിപണിയില്‍ സ്വര്‍ണവിലയെ നല്ലതുപോലെ ബാധിച്ചു. ഇത് ആഭ്യന്തരവിപണിയെ സ്വാധീനിച്ചു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി സ്വര്‍ണവിലയില്‍ മുന്നേറ്റമാണ് കാണാൻ സാധിച്ചത്. അതിനിടെ രണ്ടു ദിവസം വില താഴ്‌ണെങ്കിലും പിന്നീട് വില ഉയരുകയായിരുന്നു. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെടുന്നതാണ് വില ഉയരാന്‍ കാരണം.
ധന വിപണിയില്‍ ആഗോളതലത്തിലുണ്ടായിട്ടുള്ള അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകരെ തിരിയാന്‍ പ്രേരിപ്പിക്കുന്നതായാണ് വിലയിരുത്തല്‍. കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ 35,040 രൂപയായിരുന്നു ഒരു പവന്റെ വില. തുടര്‍ന്ന് കാണാൻ സാധിച്ചത് സ്വര്‍ണവില ഉയരുന്നതാണ്. ഒരു മാസത്തിനിടെ 1500 രൂപയാണ് ഉയർന്നത്.
Post Your Comments