
കൊച്ചി: സംസ്ഥാനത്ത് അഞ്ചാം ദിവസവും മാറ്റമില്ലാതെ സ്വര്‍ണ വില തുടരുന്നു. പവന് 36,480 രൂപയാണ് വില ഉള്ളത്. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ഈ വിലയാണ് സംസ്ഥാനത്ത് തുടരുന്നത്. വ്യാഴാഴ്ച പവന് 120 രൂപ വർധിച്ചിരുന്നു. ഇതിനു ശേഷം മാറ്റമില്ലാതെ തുടരുകയാണ് സ്വര്‍ണ വില.
കൊറോണ വൈറസ് രോഗ വ്യാപനം തടയുന്നതിനുള്ള ലോക്ക് ഡൗണില്‍ ഇളവു വന്നത് വിപണി സാധാരണ നിലയിലേക്കു നീങ്ങുന്നതോടെ സ്വര്‍ണ വില ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ധന വിപണിയില്‍ ആഗോളതലത്തിലുണ്ടായിട്ടുള്ള അനിശ്ചിതത്വത്തോടെ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്കു തിരിയുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതോടെ സ്വര്‍ണ വിലയില്‍ മാറ്റമുണ്ടായേക്കാം.
Post Your Comments