Latest NewsIndia

കടുത്ത വരള്‍ച്ച : അണക്കെട്ടുകളില്‍ വെള്ളമില്ല

മുംബൈ: വേനല്‍ കടുത്തതോടെ അണക്കെട്ടുകളില്‍ വെള്ളമില്ല. മഹാരാഷ്ട്രയിലാണ് ഗുരുതരമായ സ്ഥിതിവിശേഷം സംജാതമായിരിക്കുന്നത്. സംസ്ഥാനത്തെ 26 ജലസംഭരണികള്‍ പൂര്‍ണമായി വറ്റി. സംസ്ഥാനത്തെ 103 പ്രധാന അണക്കെട്ടുകളിലെല്ലാംകൂടി സംഭരണശേഷിയുടെ 11.84 ശതമാനം വെള്ളംമാത്രമാണുള്ളതെന്ന് ജലവകുപ്പ് ശനിയാഴ്ച തയ്യാറാക്കിയ കണക്കില്‍പറയുന്നു.

ഔറംഗാബാദ്, പുണെ, സോളാപുര്‍, നാസിക് ഡിവിഷനുകളിലെ 26 അണക്കെട്ടുകളിലാണ് ജലവിതാനം പൂജ്യത്തിലേക്ക് താഴ്ന്നതെന്ന് പട്ടികയില്‍ പറയുന്നു. ഔറംഗാബാദ്, ബീഡ്, ഹിംഗോളി, പര്‍ഭാനി, ഒസ്മാനാബാദ് ജില്ലകള്‍ ഉള്‍പ്പെടുന്ന ഔറംഗാബാദ് ഡിവിഷനിലെ അണക്കെട്ടുകളില്‍ സംഭരണശേഷിയുടെ 0.43 ശതമാനംമാത്രമാണ് വെള്ളമുള്ളത്.

പ്രധാനപ്പെട്ട 103 അണക്കെട്ടുകളില്‍ കഴിഞ്ഞവര്‍ഷം 23.73 ശതമാനം വെള്ളമുണ്ടായിരുന്ന സ്ഥാനത്താണ് ഈ വര്‍ഷം 11.84 ശതമാനമായി കുറഞ്ഞത്. മുംബൈ നഗരത്തിലേക്ക് വെള്ളമെത്തിക്കുന്ന ഏഴുഅണക്കെട്ടുകളില്‍ 13 ശതമാനം വെള്ളമാണുള്ളത്. കാലവര്‍ഷം വൈകുമെന്ന് ഉറപ്പായതോടെ ജലക്ഷാമം ഇനിയും രൂക്ഷമാകുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button