Latest NewsBahrainGulf

സര്‍ക്കാര്‍ സര്‍വീസിലെ താത്കാലിക ജീവനക്കാരുടെ നിയമനത്തില്‍ മാറ്റം വരുത്തണമെന്ന് പാര്‍ലമന്റില്‍ ആവശ്യമുയരുന്നു

മനാമ : ബഹ്‌റൈനില്‍ സര്‍ക്കാര്‍ സര്‍വീസിലെ താല്‍ക്കാലിക ജീവനക്കാര്‍ക്ക് സ്ഥിരം നിയമനം നല്‍കണമെന്ന് പാര്‍ലമെന്റില്‍ ആവശ്യമുയര്‍ന്നു. തൊഴിലില്ലായ്മ നിരക്ക് കുറക്കാന്‍ സര്‍ക്കാര്‍ മേഖലയില്‍ സ്വദേശികളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കണമെന്നും പൊതുമേഖലാ സ്ഥാപനങ്ങളിലെ വിദേശികളുടെ തൊഴില്‍ കരാര്‍ കാലാവധി വെട്ടിച്ചുരുക്കണമെന്നുമുള്ള ആവശ്യത്തിന്റെ തുടര്‍ച്ചയായാണ് പുതിയ നിര്‍ദേശം പാര്‍ലിമെന്റില്‍ മുന്നോട്ട് വെച്ചത്.

ആരോഗ്യ മന്ത്രാലയത്തില്‍ ഡോക്ടര്‍മാരുടെ തസ്തികയില്‍ സ്വദേശികളുടെ കരാര്‍ നിയമനങ്ങള്‍ നടത്തണമെന്നും ആവശ്യപ്പെട്ടു. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ മേഖലയിലെ തൊഴിലുകള്‍ പൂര്‍ണമായും സ്വദേശിവല്‍ക്കരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തിന് പാര്‍ലിമെന്റില്‍ എം.പിമാര്‍ ഈയിടെ അനുകൂലമായി വോട്ട് ചെയ്തിരുന്നു.

നിലവില്‍ 85 ശതമാനം പൊതുമേഖലാ സ്ഥാപനങ്ങളില്‍ സ്വദേശി വല്‍ക്കരണം പൂര്‍ണമായി നടപ്പിലായിട്ടുണ്ടെങ്കിലും രാജ്യത്തെ സ്വദേശികളുടെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ സാധിച്ചിട്ടില്ലെന്നും പൊതുമേഖലയില്‍ സ്വദേശിവല്‍ക്കരണ ശ്രമങ്ങള്‍ ശക്തമാക്കണമെന്നുമാണ് എം.പിമാരുടെ ആവശ്യം. പതിനഞ്ച് വര്‍ഷക്കാലം ജോലി ചെയ്തിട്ടും സ്ഥിര നിയമനം ലഭിക്കാത്ത സ്വദേശികള്‍ താല്‍ക്കാലിക ജീവനക്കാരായി സര്‍ക്കാര്‍ സര്‍വീസിലുണ്ട്. ഈ സ്ഥിതി മാറ്റി ഇവര്‍ക്ക് സ്ഥിര നിയമനം നല്‍കി സ്വദേശികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഉറപ്പ് വരുത്തണമെന്ന് എം.പി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button